നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

ആലപ്പുഴ :നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. കഴുത്തിൽ ഷാൾ മുറുക്കിയ പാടുണ്ടെന്ന് പോലീസ് അറിയിച്ചു. അസം സ്വദേശിനി ഹസീനയാണ്(50) മരിച്ചത്. നെടുമുടി വൈശ്യംഭാഗത്താണ് സംഭവം.
പലതവണ ഫോണിൽ വിളിച്ചിട്ടും കാണാതിരുന്നതോടെ റിസോർട്ട് ഉടമ പോയി നോക്കിയപ്പോഴാണ് മുറിക്ക് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. യാത്രക്ക് പോകാനൊരുങ്ങിയ നിലയിലായിരുന്നു വസ്ത്രധാരണം. മുറിക്ക് പുറത്ത് ബാഗുകളുമുണ്ടായിരുന്നു

മുമ്പൊരിക്കൽ ഹസീനയെ കാണാൻ ഭർത്താവ് വന്നതല്ലാതെ റിസോർട്ടിൽ ആരും ഇവരെ കാണാനെത്താറില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Advertisement