കരുവന്നൂർ കേസ്: ഇ ഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എംകെ വർഗീസ്

തൃശൂർ:
കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള ഇ ഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംകെ വർഗീസ്. ലഭിച്ചാൽ പാർട്ടിയുമായി ആലോചിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്നും വർഗീസ് പറഞ്ഞു

പാർട്ടിക്ക് ബാങ്കിൽ ഒരു രഹസ്യ അക്കൗണ്ടുമില്ല. സിപിഎമ്മിനെ സംബന്ധിച്ച് ഒന്നും മറച്ചുവെക്കേണ്ടതില്ലെന്നും എം കെ വർഗീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം

നേരത്തെ ഇഡി നോട്ടീസ് വന്നാൽ ധൈര്യത്തോടെ നേരിടുമെന്ന് സിപിഎം നേതാവ് എംകെ കണ്ണനും പ്രതികരിച്ചിരുന്നു. അറസ്റ്റ് ചെയ്താലും ധൈര്യത്തോടെ നേരിടും. ഒന്നും മറച്ചുവെക്കാനില്ലെന്നും എംകെ കണ്ണൻ പറഞ്ഞു.

Advertisement