ഭർത്താവിന്റെ ബന്ധു വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഭർത്താവിന്റെ ബന്ധു വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോതമം​ഗലം വാരപ്പെട്ടി ഏറാമ്പ്രയിലാണ് സംഭവം. തിരുവില്വാമല കുത്താംപിള്ളി കൊടപ്പനാംകുന്നേൽ കെജെ റോമിയുടെ ഭാര്യ ആൽഫി (32) ആണ് മരിച്ചത്.
ഭർത്താവിനൊപ്പമാണ് ആൽഫി ബന്ധു വീട്ടിൽ എത്തിയത്. ഞായറാഴ്ച വൈകീട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജാക്കാട് ജോസ്​ഗിരി മുതുകുളത്ത് കുടുംബാം​ഗമാണ്. മക്കൾ: ആൻ മരിയ, ആൻ റോസ്, അജോൺ, അഡോൺ.

Advertisement