ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ യുവാവ് കഴുത്തിൽ കത്തിയെടുത്ത് സ്വയം കുത്തി; ദാരുണാന്ത്യം

Advertisement

തിരുവനന്തപുരം: വിതുരയിൽ ഭാര്യയുമായി വഴക്കിട്ട ശേഷം ഭർത്താവ് ജീവനൊടുക്കി. തിരുവനന്തപുരം വിതുര സ്വദേശി സ്മിതേഷാണ്(38)മരിച്ചത്.
ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം കത്തിയെടുത്ത് കഴുത്തിൽ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിതുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement