കേരളത്തിലെ പൊതു തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

Advertisement

തിരുവനന്തപുരം.കേരളത്തിലെ പൊതു തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് നടക്കും. കേരളമടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 89 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും.
കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ലാണ്.ഇന്ന് മുതൽ കേരളത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കാം. ഏപ്രിൽ നാലു വരെയാണ് കേരളത്തിൽ പത്രിക സമർപ്പിക്കാൻ ആകുക.

ഏപ്രിൽ 8 വരെ പത്രിക പിൻവലിക്കാം. വോട്ടെടുപ്പ് ഏപ്രിൽ 26ന്. ഏപ്രിൽ 19ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളുടെ വിജ്ഞാപനം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിരുന്നു.

Advertisement