പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ ടോറസ് ലോറി ഇടിച്ച് മരിച്ചു

കൊച്ചി. നെട്ടൂരിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ ടോറസ് ലോറി ഇടിച്ച് മരിച്ചു ഇന്ന് രാവിലെ 7.15 ന് നെട്ടൂർ  പരുത്തിച്ചുവട്  പാലത്തിൻറെ മുകളിലാണ് അപകടം ഉണ്ടായത്. നെട്ടൂർ  ലേക്ക്ഷോർ ആശുപത്രിയിൽ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് എത്തിയ കണ്ണൂർ അഴീക്കോട് സ്വദേശി അബ്ദുൽ സത്താർ ആണ് ലോറി ഇടിച്ച് മരിച്ചത്.  അബ്ദുൽ സത്താറിന്റെ ശരീരത്തിൽ കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു.  അരൂരിലേക്ക് എം സാൻഡുമായി പോയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. അപകടത്തിന് ഇടയാക്കിയ ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisement