സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വര്‍ധിപ്പിച്ചു. 2021 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം നല്‍കിയാണ് വര്‍ധന.
പുതിയ ശമ്പളം നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് അഞ്ച് ശതമാനവും (ഇനി 81 ശതമാനം) നടപ്പാക്കാത്ത സംഘങ്ങളിലെ ജീവനക്കാര്‍ക്ക് എട്ട് ശതമാനവും (ഇനി 163 ശതമാനം) ക്ഷാമബത്ത വര്‍ധിപ്പിച്ചു.
നേരത്തെയുള്ളത് ഉള്‍പ്പെടെ രണ്ട് ശമ്പള പരിഷ്‌കരണവും ലഭിക്കാത്തവര്‍ക്കും ഒരു ശമ്പള പരിഷ്‌കരണവും ലഭിക്കാത്തവര്‍ക്കും ക്ഷാമബത്ത് 13 ശതമാനം വര്‍ധിപ്പിച്ചു.

Advertisement