വാർത്താനോട്ടം

2024 മാർച്ച് 20 ബുധൻ

BREAKING NEWS

👉കിറ്റക്സ് ഉടമ സാബു എം ജേക്കബ്ബ് ഇലക്ട്രൽ ബോണ്ട് വഴി 25 കോടി നൽകിയത് തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുമെന്ന് പി വി ശ്രീനിജൻ എം എൽ എ

👉 തിരത്തെടുപ്പ് കമ്മീഷൻ സുതാര്യമല്ലെങ്കിൽ സുപ്രിം കോടതിയെ സമീപിക്കുമെന്ന് സാഗരിക ഘോഷ് എംപി

👉ആലപ്പുഴ പുറക്കാട്ട് കടൽ ഉൾവലിഞ്ഞത് സ്വഭാവിക പ്രതിഭാസമെന്ന്

👉ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം സംഖ്യം.

👉വിഴിഞ്ഞം ടിപ്പർ ദുരന്തം: ജില്ലാ കളക്ടർ വിളിച്ച യേഗം നാളെ രാവിലെ 10ന്

👉വരുൺ ഗാന്ധിക്ക് ഇക്കുറി സീറ്റ് നൽകിയേക്കില്ല, തിരിച്ചടായായത്

🌴കേരളീയം🌴

🙏 അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സ്വകാര്യ കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്.

🙏 കോണ്‍ഗ്രസിന്റേത് ഒരു വ്യക്തിയുടേതല്ല പാര്‍ട്ടിയുടെ ഗ്യാരണ്ടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ച അഞ്ച് വിഭാഗങ്ങള്‍ക്കായുള്ള വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പിലെ ഗെയിം ചേഞ്ചറാകുമെന്ന് കെ.സി വേണുഗോപാല്‍.

🙏 പരാജയ ഭീതികൊണ്ടാണ് നരേന്ദ്ര മോദി ഇടയ്ക്കിടെ മൂന്നാമൂഴം എന്ന് പറയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നാലു വട്ടവും കേരളത്തിലെത്തിയ മോദിക്ക് എന്താണ് മണിപ്പൂരില്‍ പോകാന്‍ സാധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

🙏 സംസ്ഥാനത്ത് പരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ഏപ്രില്‍ മാസത്തില്‍ തുടങ്ങുക.

🙏 കൊടും ചൂടില്‍ വലയുന്ന കേരളത്തില്‍ വേനല്‍ മഴ എത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ല ഒഴികെയുള്ള സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നാളേയും മറ്റന്നാളുമായി വേനല്‍ മഴയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

🙏 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോയില്‍ മലപ്പുറം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വി സിയുമായ ഡോ. അബ്ദുള്‍ സലാമിന് ഇടം കിട്ടിയില്ല. നാലില്‍ കൂടുതല്‍ പേരെ വാഹനത്തില്‍ കയറ്റാന്‍ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്.

🙏 ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബി.ഡി. എസ്. വിദ്യാര്‍ത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ലുമായ് പോയ ലോറിയില്‍ നിന്നാണ് കല്ല് തെറിച്ചു വീണ് അപകടമുണ്ടായത്.

🙏 കൈക്കൂലി കേസില്‍ പിടിയിലായ തിരുവല്ല താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റന്ററായിരുന്ന പി വിന്‍സിക്ക് ഏഴ് വര്‍ഷം കഠിനതടവ്. ഇതിനു പുറമെ 45000 രൂപ പിഴ അടക്കാനാണ് കോടതി വിധി. പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 പൗരത്വനിയമഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടിയ്ക്കായ് മൂന്നാഴ്ച്ച സമയം നല്‍കി. ഹര്‍ജികളില്‍ ഏപ്രില്‍ 9ന് വീണ്ടും വാദം കേള്‍ക്കും.

🙏 വായുഗുണനിലവാരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിന്റെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടു പ്രകാരം, വായു മലിനീകരണം ഏറ്റവും കൂടിയ 50 നഗരങ്ങളില്‍ 42 എണ്ണവും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. 2023ലെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

🙏 അസംഘടിത തൊഴിലാളികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഉള്‍പ്പടെ 8 കോടി ആളുകള്‍ക്ക് റേഷന്‍ കാര്‍ഡ് ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. രണ്ട് മാസത്തിനകം നിര്‍ദ്ദേശം നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു.

🙏 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ച് പോരാടാന്‍ ത്രിപുരയിലെ കോണ്‍ഗ്രസും സി.പി.എമ്മും. ത്രിപുരയിലെ ആകെയുള്ള രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഓരോ സീറ്റിലും സി.പി.എമ്മും കോണ്‍ഗ്രസും മത്സരിക്കും

🙏 തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോസ്റ്റല്‍ വോട്ട് സംബന്ധിച്ച ഉത്തരവില്‍ അവശ്യ സേവനങ്ങളില്‍ മാധ്യമപ്രവര്‍ത്തനവും കമ്മീഷന്‍ ഉള്‍പ്പെടുത്തി.

🙏 ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. തുടര്‍ച്ചയായി അയക്കുന്ന സമന്‍സുകള്‍ക്കെതിരെയാണ് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

🙏 തമിഴ്നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്ഫോടനങ്ങള്‍ നടത്തുന്നുവെന്ന വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെ പി സ്ഥാനാര്‍ഥി ശോഭാ കരന്തലജേക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.

🙏 മാര്‍ച്ച് 16ലെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡിഎംകെ. ഡിഎംകെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നവരും ഹിന്ദുമതത്തെ നശിപ്പിക്കുന്നവരുമാണ് എന്ന പരാമര്‍ശത്തിനെതിരെയാണ് ഡിഎംകെയുടെ പരാതി.

🙏 ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ഷിബു സോറന്റെ മരുമകള്‍ സീത സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. ഷിബു സോറന്റെ മകന്‍ ദുര്‍ഗാ സോറന്റെ ഭാര്യയും നിലവില്‍ ജെ.എം.എം എംഎല്‍എയുമാണ് സീത.

🏏 കായികം 🏏

🙏 ഐപിഎല്‍ 2024 സീസണിന് മുമ്പ് പേരും ജഴ്സിയും മാറ്റി റോയല്‍ ചാലഞ്ചേഴ്സ് ടീം. പേരിനൊപ്പമുള്ള ബാംഗ്ലൂര്‍ മാറ്റി ബെംഗളൂരു എന്നാക്കിയതോടെ ടീമിന്റെ പേര് റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു എന്നാക്കി. ജഴ്സിയില്‍ ചുവപ്പും കറുപ്പും നിറത്തിനു പകരും ചുവപ്പും കടുംനീല നിറവുമാക്കി

Advertisement