റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കാൻ കേന്ദ്രത്തോട് കൂടുതൽ സമയം തേടാൻ സംസ്ഥാനം

തിരുവനന്തപുരം:
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കാൻ കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെടാനൊരുങ്ങി ഭക്ഷ്യവകുപ്പ്. നിലവിലെ സാഹചര്യത്തിൽ മാർച്ച് 31നകം മസ്റ്ററിംഗ് പൂർത്തീകരിക്കാനാകില്ല. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാത്തതാണ് ഭക്ഷ്യവകുപ്പിന് മുന്നിലെ വെല്ലുവിളി.
കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് അർഹമായ ഭക്ഷ്യധാന്യം ലഭിക്കണമെങ്കിൽ മസ്റ്ററിംഗ് നിർബന്ധമാണ്. മഞ്ഞ, പിങ്ക് കാർഡ് ഉടമകളാണ് മസ്റ്ററിംഗ് നടത്തേണ്ടത്. ഇതിനായി മാർച്ച് 31വരെയാണ് സമയം നൽകിയത്. എന്നാൽ സർവർ തകരാർ കാരണം മസ്റ്ററിംഗും റേഷൻ വിതരണവും പല സമയങ്ങളിൽ മടുങ്ങി

മസ്റ്ററിംഗ് നടത്താൻ മാത്രമായി മൂന്ന് ദിവസം സമയം നൽകിയിരുന്നുവെങ്കിലും ഇ പോസ് തകരാറിലായി. 1.54 കോടി പേർ മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട്. ഇതുവരെ മസ്റ്ററിംഗ് നടത്തിയത് 22 ലക്ഷം പേർ മാത്രമാണ്.

Advertisement