സംസ്ഥാനത്ത് താപനില വീണ്ടും ഉയരുമെന്ന മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില വീണ്ടും ഉയരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 10 ജില്ലകളിലാണ് യെല്ലോ അലർട്ട്.. പാലക്കാട്, കൊല്ലം,ആലപ്പുഴ,  കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്,തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ സാധാരണ നിലയിൽ നിന്നും 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസങ്ങളിൽ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39°C ആയി ഉയരാൻ സാധ്യതയുണ്ട്.

Advertisement