സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മയ്ക്ക്… മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത് 12 വര്‍ഷത്തിനു ശേഷം

ന്യൂഡല്‍ഹി: കെ.കെ.ബിര്‍ല ഫൗണ്ടേഷന്റെ സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം. 12 വര്‍ഷത്തിനു ശേഷമാണ് മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമാണ് സരസ്വതി സമ്മാന്‍.

Advertisement