കോഴിക്കോട് ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരുക്കേറ്റു

കോഴിക്കോട്: ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. കോഴിക്കോട്-വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ആംബുലൻസും കോഴിക്കോട് നിന്ന് വരികയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട ട്രാവലർ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്

ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. ട്രാവലറിലും ആംബുലൻസിലും ഉണ്ടായിരുന്നവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Advertisement