കൊച്ചിയിൽ റോഡിൽ നിറയെ അഞ്ഞൂറിന്റെ നോട്ടുകൾ…വാരിക്കൂട്ടി ആളുകൾ

കൊച്ചി: റോഡിൽ അഞ്ഞൂറിന്റെ നോട്ടുകൾ ചിതറി കിടക്കുന്നു. ആലുവ- എറണാകുളം ദേശീയപാതയിലെ ചൂര്‍ണിക്കര കമ്പനിപ്പടിയില്‍ എത്തിയവര്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാത്ത കാഴ്ചയായിരുന്നു ഇന്നലെ രാവിലെ. കള്ളനോട്ടാകാമെന്ന നിഗമനത്തില്‍ ആദ്യം പലരും നോട്ടുകള്‍ എടുക്കാന്‍ മടിച്ചു നിന്നു. ഇതിനിടെ നോട്ട് എടുത്ത ഒരാള്‍ ലോട്ടറിക്കടയില്‍ കൊടുത്തു മാറി ടിക്കറ്റ് എടുത്തതോടെ ഒറിജിനല്‍ ആണെന്ന് വ്യക്തമായി. ഇതോടെ ആളുകളുടെ എണ്ണം കൂടി.
ഒടുവില്‍ വാരിക്കൂട്ടാനുള്ള ധൃതിയായി എല്ലാവര്‍ക്കും. ഇതിനിടെ ആരോ പൊലീസില്‍ വിവരം അറിയിച്ചു. എന്നാൽ പിന്നീട് പണം നഷ്ടപ്പെട്ടതായി പരാതിയുണ്ടെന്ന് പറഞ്ഞ് ആരും വന്നിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഏതെങ്കിലും വാഹനത്തില്‍ നിന്നും പറന്നതാണോ മറ്റൊരെങ്കിലും പിന്തുടര്‍ന്നപ്പോള്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതാണോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.

Advertisement