റബ്ബർ വില ഉയരുന്നു, കയറ്റുമതിക്കാരുടെ യോഗം ഇന്ന്

കോട്ടയം.ആഗോള വിപണിയിൽ റബ്ബർ വില ഉയരുന്ന സാഹചര്യത്തിൽ റബ്ബർ ബോർഡ് വിളിച്ച റബ്ബർ കയറ്റുമതിക്കാരുടെ യോഗം ഇന്ന്.
കോട്ടയത്തെ റബ്ബർ ബോർഡിന്റെ ആസ്ഥാനത്ത് രാവിലെ 11-നാണ് യോഗം ചേരുക. റബ്ബർ കയറ്റുമതിക്കാരുടെയും റബ്ബർ ബോർഡ് കമ്പനികളുടെയും യോഗമാണ് വിളിച്ച് ചേർത്തിരിക്കുന്നത്.  റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നിലവിലെ വിപണി സാധ്യതകൾ വിലയിരുത്തും.  ആഗോള വിപണിയിൽ വില 200ന് മുകളിൽ എത്തിയിട്ടും ആഭ്യന്തര കർഷകർക്ക് ഇതിൻറെ ഗുണം ലഭിച്ചിരുന്നില്ല.

Advertisement