വീല്‍ ചെയറില്‍ കൊല്ലം സുധിയുടെ വീട്ടില്‍ പോയത് സിമ്പതി കിട്ടാന്‍… ഇമേജ് മാറണം, അതിനുവേണ്ടിയുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചെയ്യണം… ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

നടനും മിമിക്രി കലാകാരനുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി താരത്തിന്റെ സോഷ്യല്‍ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനേഷ്. ബിനു അടിമാലി തന്റെ കാമറ തല്ലിത്തകര്‍ക്കുകയും റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ജിനേഷ് പറയുന്നു. ബിനുവിന്റെ ഭീഷണിയെന്ന വോയ്‌സ് ക്ലിപ്പ് അടക്കം യുട്യൂബ് ചാനലിലൂടെ ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്. ബിനു അടിമാലിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്നും പറയുന്നു.
മൂന്നു വര്‍ഷമായി നടന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തിരുന്നത് ജിനേഷായിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ബിനു അടിമാലിയുമായി തെറ്റുന്നത്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടേയും പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റേയും വീട്ടില്‍ ബിനു അടിമാലി പോയത് ചീത്തപ്പേര് മാറ്റി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നു എന്നും ഇയാള്‍ പറയുന്നു.
ഞാനും ബിനു അടിമാലിയും തമ്മില്‍ ചേട്ടന്‍ അനിയന്‍ ബന്ധമായിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയപ്പോള്‍ ആശുപത്രിയില്‍ കൂടെ നിന്നതും എല്ലാ കാര്യങ്ങളും നോക്കിയതും ഞാനാണ്. ശേഷം ബിനു അടിമാലി, കൊല്ലം സുധിച്ചേട്ടന്റെ വീട്ടില്‍ പോയിരുന്നു. അന്ന് നടക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു എന്നിട്ടും അദ്ദേഹം വീല്‍ ചെയര്‍ ഉപയോഗിച്ചിരുന്നു. സിമ്പതി കിട്ടാന്‍ വേണ്ടിയാണ് അത് ഉപയോഗിച്ചത്. ഇതോടെ എന്റെ ഇമേജ് മാറണം, അതിനുവേണ്ടിയുള്ള കാര്യങ്ങള്‍ നീ സോഷ്യല്‍ മീഡിയയില്‍ ചെയ്യണം’ എന്നാണ് ബിനു ചേട്ടന്‍ എന്നോട് പറഞ്ഞത്. അങ്ങനെയാണ് സുധിയുടെ വീട്ടില്‍ കാറില്‍നിന്ന് ഇറങ്ങുന്നത് അടക്കമുള്ള വിഡിയോ പോസ്റ്റ് ചെയ്തത്. പക്ഷേ മഹേഷ് കുഞ്ഞുമോന്റെ വീട്ടില്‍ പോയപ്പോള്‍, വിഡിയോ പോസ്റ്റ് ചെയ്യരുതെന്ന് മഹേഷ് പറഞ്ഞു. പക്ഷെ ഫോട്ടോ എടുത്തിരുന്നുവെന്നും ഇയാള്‍ പറയുന്നു. ഗള്‍ഫിലെ ഷോയ്ക്കിടെ ഉണ്ടായ സംഭവവും സന്തോഷ് പണ്ഡിറ്റുമായി ബന്ധപ്പെട്ട് വിവാദവും കാരണം താരത്തിന്റെ ഇമേജ് തകര്‍ന്നിരിക്കുകയായിരുന്നു ഇത് പരിഹരിക്കാനാണ് ഇത്തരത്തില്‍ വീഡിയോയും ഫോട്ടോയും എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ പറഞ്ഞതെന്നും ഇയാള്‍ ആരോപിക്കുന്നു. വിഡിയോയ്ക്ക് റീച്ച് കിട്ടാന്‍ ബിനുവിന്റെ സുഹൃത്തിന് ഒരു യൂട്യൂബ് ചാനല്‍ ഉണ്ടാക്കി നല്‍കി. അത് ഞാന്‍ ചേട്ടനോടു പറഞ്ഞില്ലെന്ന് പറഞ്ഞുള്ള പ്രശ്‌നത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. ഞങ്ങള്‍ തമ്മില്‍ പിരിയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അത് ബിനു ചേട്ടന്റെ വളരെ പഴ്‌സനല്‍ ആയ കാര്യമായതുകൊണ്ട് ഞാന്‍ പുറത്തു പറയുന്നില്ല. – ജിനേഷ് പറഞ്ഞു.
പിരിഞ്ഞതോടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്വേഡ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ബിനു അടിമാലിക്ക് കൈമാറുകയായിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ കയറാന്‍ പറ്റുന്നില്ലെന്നും ഞാന്‍ ഹാക്ക് ചെയ്തതാണ് എന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കി. ഞാന്‍ പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറഞ്ഞു. തെറ്റായ പാസ്വേഡ് അടിച്ചു കൊടുത്തതിനാല്‍ അക്കൗണ്ട് ലോക്ക് ആയതായിരുന്നു അത്. പിന്നീട് മഞ്ജു പത്രോസുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഡിയോ പ്രചരിപ്പിച്ചത് ഞാനാണെന്ന് ആരോപിച്ച് തന്നെ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തി. തനിക്ക് വലിയ ടീമുണ്ടെന്നും തെറി കമന്റുകള്‍ പോസ്റ്റു ചെയ്യുന്നത് ഞാനാണെന്നുമായിരുന്നു ആരോപണം. ക്വട്ടേഷന്‍ സംഘവും പൊലീസും ജഡ്ജിയുമായെല്ലാം പരിചയമുണ്ടെന്നും വീട്ടിലേക്ക് വരും എന്നെല്ലാം ഭീഷണിപ്പെടുത്തി. ഭൂമിയില്‍ വച്ചേക്കില്ലെന്നൊക്കം പറഞ്ഞു. ഇതോടെ പേടിച്ചാണ് ഞാന്‍ പൊലീസില്‍ പരാതി നല്‍കിയത്. അത് പൊലീസ് വിളിച്ച് കോംപ്രമൈസാക്കി.
പിന്നീടാണ് ഒരു ടെലിവിഷന്‍ പരിപാടിയുടെ ഫോട്ടോ എടുക്കാനെത്തിയ എന്നെ മുറിയില്‍ പൂട്ടിയിട്ട് അക്രമിച്ചത്. എന്റെ കാമറ ഉള്‍പ്പെട്ട ബാഗ് നിലത്ത് അടിച്ചു. എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. ബഹളം കേട്ട് വാതില്‍ തകര്‍ത്താണ് എന്നെ രക്ഷപ്പെടുത്തിയത്. ഞാന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ബിനു അടിമാലിയെ വിളിച്ചുവരുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. എന്റെ കാമറയ്ക്ക് പരിഹാരം കാണുന്നതുവരെ ബിനു അടിമാലിയെ ഷോയില്‍ ഉള്‍പ്പെടുത്തില്ല എന്നാണ് പറഞ്ഞിരുന്നത്. കുറച്ച് എപ്പിസോഡില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വീണ്ടും ബിനുവിനെ പരിപാടിയില്‍ കൊണ്ടുവന്നതിനാലാണ് താന്‍ ഇത് തുറന്നു പറയുന്നത് എന്നാണ് ജിനേഷ് പറയുന്നത്.

Advertisement