‘സമര പൂതന’ നഗരത്തില്‍

‘സമര പൂതന’ എന്ന പേരില്‍ സംയുക്ത ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പൂതനയുടെ വേഷവുമായി തൃശൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. ഡ്രൈവിങ് പരിശീലനത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ കരിനിയമങ്ങള്‍ക്കെതിരെ ഡൈവിങ് സ്‌കൂള്‍ ഉടമകള്‍ പ്രത്യക്ഷ സമരത്തിലേക്കെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു പ്രകടനം. അയ്യന്തോള്‍ ചുങ്കത്ത് നിന്ന് തുടക്കിയ പ്രകടനം കളക്ടറേറ്റിന് മുന്നില്‍ സമാപിച്ചു. ധര്‍ണ കൗണ്‍സിലര്‍ സിപി പോളി ഉദ്ഘാടനം ചെയ്തു. പെപ്പിന്‍ ജോര്‍ജ് പ്രതീകാത്മകമായി പൂതനയുടെ വേഷമിട്ടു.

Advertisement