ചൂട് കൂടുന്നു… കൂടെ വൈദ്യുതി ഉപഭോഗവും

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വേനല്‍ കടുത്തതോടെയാണ് വൈദ്യുത ഉപഭോഗം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ പത്തുമണി വരെയുള്ള സമയത്തെ വൈദ്യുത ഉപയോഗം 5031 മെഗാവാട്ട് ആണ്. 2023 ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ട് ആണ് മറികടന്നത്.
വൈദ്യുതി ഉപഭോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ വൈദ്യുതി ക്ഷാമം, സാമ്പത്തിക ബാധ്യത അടക്കം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി.

Advertisement