സിദ്ധാർത്ഥിന്റെ മരണം;കൊലപാതക സാധ്യത അന്വേഷിക്കുന്നു

വയനാട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. സിദ്ധാർത്ഥിന്റെ മരണം; അഞ്ചു പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. സിൻജോ , കാശിനാഥൻ , അമീൻ അക്ബർ അലി, അരുൺ, അമൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുക. ഇവരാണ് സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതെന്ന് പോലീസ്. തിങ്കളാഴ്ച കൽപ്പറ്റ കോടതിയിൽ അപേക്ഷ നൽകും

ഇടുക്കി സ്വദേശി അക്ഷയ്യുടെ മൊഴി രേഖപ്പെടുത്തി. സിദ്ധാർത്ഥിനെ മർദ്ദിക്കുന്നത് നേരിൽ കണ്ടുവെന്നു മൊഴി. 18 പ്രതികളുടെയും ഫോണുകൾ കസ്റ്റഡിയിൽ. ഇതിൽ മർദ്ദന ദൃശ്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ കോടതിയിൽ അപേക്ഷ നൽകും. പ്രധാന പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് വിശദാംശങ്ങൾ പുറത്ത്. ‘കൊലപാതക സാധ്യത എന്ന കുടുംബത്തിൻ്റെ ആരോപണത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകും’. ‘മൃതദേഹത്തിലുള്ള പരിക്കുകൾ അതിനെ സാധൂകരിക്കുന്നുവെന്ന് കുടുംബത്തിന് പരാതി . ‘അന്വേഷണം നടത്തി കൊലപാതക സാധ്യതയെ കുറിച്ച് വ്യക്തമായ നിഗമനത്തിൽ എത്തിച്ചേരണം. കൊലപാതക സാധ്യതയെ കുറിച്ച് ആഴത്തിൽ അന്വേഷണം നടത്തുന്നുവെന്നും റിമാൻഡ് റിപ്പോർട്ട്

Advertisement