വാർത്താനോട്ടം

Advertisement

2024 മാർച്ച് 07 വ്യാഴം

BREAKING NEWS

👉അനുനയ നീക്കം പാളി, പത്മജ വേണുഗോപാൽ ഇന്ന് ബിജെപിയിൽ ചേരും

👉 പിതാവിനെ ഓർമ്മയുണ്ടെങ്കിൽ പാർട്ടിവിടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ, ആരുടെയെങ്കിലും പാർട്ടി മാറ്റം തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ലെന്ന് ജെ ബി മേത്തർ

👉പരിഷ്കരിച്ച രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന്, കൊല്ലത്ത് പ്രതിഷേധം

👉സിദ്ധാർത്ഥിൻ്റെ മരണം,ഇന്ന് പന്തം കൊളുത്തി പ്രകടനം, ലോംഗ് മാർച്ചുമായി എബിവിപി

👉മസാല ബോണ്ട്: കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

👉കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരിച്ച കർഷകൻ ഏബ്രഹാമിൻ്റെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി

🌴കേരളീയം🌴

🙏 കക്കയത്തെ കൊലയാളി കാട്ടുപോത്തിനെ വെടിവെക്കാന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടു. കക്കയത്ത് പാലാട്ടിയില്‍ എബ്രഹാമിനെയാണ് കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തിയത്. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് നേരത്തേ കുടുംബവും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ആവശ്യപെട്ടിരുന്നു.

🙏മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സഭാനേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിന്റെ നിയമങ്ങള്‍ക്കെതിരെയാണെന്നും വന്യജീവികളെ പ്രകോപിപ്പിക്കുന്നത് ആളുകള്‍ അവസാനിപ്പിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

🙏 കോതമംഗലത്തെ സംഘര്‍ഷത്തില്‍ ജാമ്യം കിട്ടി കോടതിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങിയ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാനൊരുങ്ങി കേരള പോല്സ്. അറസ്റ്റ് തടയാന്‍ കോടതിമുറിയിലേക്ക് ഓടിക്കയറിയ ഷിയാസ് മണിക്കൂറുകള്‍ക്കുള്ളില്‍ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല ഉത്തരവ് നേടി.

🙏 കോണ്‍ഗ്രസ് വീണ്ടും ദുര്‍ബലമാകുമെന്നും മുസ്ലീം ലീഗ് ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും രാജ്യം നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ ആരോടൊപ്പം ചേരണമെന്ന് മുസ്ലീം ലീഗ് ചിന്തിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.

🙏 റവന്യൂ കുടിശ്ശിക നിവാരണത്തിന് ജല അതോറിറ്റി പുതിയ പദ്ധതികളും ആശയങ്ങളും അവതരിപ്പിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. റവന്യൂ വരുമാനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ പരിശ്രമിക്കണം.

🙏 തൃശ്ശൂര്‍ സ്വദേശി മനോജ് ചാക്കോ നേതൃത്വം നല്‍കുന്ന ഫ്ലൈ 91 വിമാന കമ്പനിക്ക് സര്‍വീസ് നടത്താന്‍ അനുമതി. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) ആണ് എയര്‍ ഓപ്പറേറ്റര്‍ അനുമതി നല്‍കിയത്.

🙏 പിറവം പേപ്പതിയില്‍ കെട്ടിട നിര്‍മ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെ മണ്ണിടിഞ്ഞ് മൂന്ന് പശ്ചിമ ബംഗാള്‍ തൊഴിലാളികള്‍ മരിച്ചു.ഗൗര്‍, സുബ്രധോ, സുകുമാര്‍ ഘോഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

🙏 കാസര്‍ഗോഡ് ജില്ലയില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന മൂന്നുപേര്‍ കസ്റ്റഡിയില്‍. മിയാപദവ് സ്വദേശി ആരിഫ് (21) ആണ് മരിച്ചത്.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളവും തമിഴുമടക്കമുള്ള 8 ഭാഷകളില്‍ ഇനി സംസാരിക്കും. പാര്‍ട്ടിയെ ജനങ്ങളിലേക്കെത്തിക്കാന്‍ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിര്‍മിതബുദ്ധിയെ(എ.ഐ) കൂട്ടുപിടിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

🙏 കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 2019-ലെ പൗരത്വ ഭേദഗതിനിയമം റദ്ദാക്കുമെന്ന് മുതിര്‍ന്ന നേതാവ് പവന്‍ ഖേര. മുസ്‌ലിം വിഭാഗം ഒഴിച്ചുള്ള മറ്റു മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് സി.എ.എ.യിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

🙏 സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി. എന്നാല്‍ വിവാദ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും, പരാമര്‍ശം ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.

🙏 സന്ദേശ്ഖാലി ലൈംഗികാതിക്രമ കേസിലെ പ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ബംഗാള്‍ പോലീസ് സി.ബി.ഐക്ക് കൈമാറി.

🙏 സന്ദേശ്ഖാലിയിലെ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാനും അനുയായികളും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിച്ച സന്ദേശ്ഖാലിയിലെ യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.

🇦🇺 അന്തർദേശീയം 🇦🇽

🙏ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്സ്, മെസഞ്ചര്‍ എന്നീ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഒന്നര മണിക്കൂര്‍ പണിമുടക്കിയപ്പോള്‍ മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനുണ്ടായത് 300 കോടി ഡോളറിന്റെ നഷ്ടം, അതായത് 23,127 കോടി രൂപ. ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി.

🏏 കായികം🏏

🙏 ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരം ഇന്ന് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ ആരംഭിക്കും.

🙏വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ജയൻ്റസിന് 19 റൺസ് ജയം

Advertisement