ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിൽ സർക്കാർ പരാജയം,താമരശ്ശേരി ബിഷപ്പ്,തമിഴ് നാടിനെ കണ്ട് പഠിക്കൂ

താമരശേരി.സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിൽ സർക്കാർ പരാജയം, കഴിയില്ലെങ്കിൽ രാജിവച്ചു പോകണം. മനുഷ്യജീവന് സംരക്ഷണം ഒരുക്കാൻ കഴിയും വിധത്തിൽ നിയമങ്ങളിൽ മാറ്റം വരുത്താൻ കഴിയാത്തത് പ്രതിഷേധമാണ്. തമിഴ്നാട് സർക്കാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയത് സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അവകാശം കർഷകർക്ക് നൽകിയേ മതിയാകൂ. കർഷകരുടെ പ്രശ്നങ്ങൾ പരിഗണിച്ചില്ലെങ്കിൽ അതിശക്തമായ സമരം ഉണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ്

Advertisement