ഇന്ന് മുതല്‍ റേഷന്‍ കടകള്‍ക്ക് പുഃനക്രമീകരിച്ച സമയ ക്രമം

സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ കടകള്‍ക്ക് പുഃനക്രമീകരിച്ച സമയ ക്രമം. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമായിരിക്കും പ്രവര്‍ത്തിക്കുക.
ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക.

Advertisement