പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം… പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിലുള്ള പകയെന്ന് സൂചന

മംഗളുരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം. മംഗളുരു കടബയിയിലെ സര്‍ക്കാര്‍ പിയു കോളേജില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. പരീക്ഷക്കായി കോളേജ് വരാന്തയില്‍ തയ്യാറെടുത്തു കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ മുഖം മറച്ചെത്തിയ യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അബീന്‍ എന്ന 23-കാരനെ കോളേജില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പിടികൂടി പൊലീസ് കൈമാറി.
പെണ്‍കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റി. ഒരാള്‍ടെ മുഖത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഒരാളുടെ കുടുംബ വീട് നിലമ്പൂരിലാണ്. ഈ കുട്ടിയുമായി അബീന് ബന്ധം ഉണ്ടായിരുന്നു. ബന്ധത്തില്‍ നിന്ന് പിയാറിയതാണ് ആക്രമണത്തിനു കാരണം എന്നാണ് കാടാബ പോലീസ് നല്‍കുന്ന സൂചന.

Advertisement