കണ്ണൂരിൽ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്

കണ്ണൂർ: തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം. കണ്ണൂർ കൂവോട് സ്വദേശിനി സാഹിദയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ആക്രമണത്തിൽ സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാർക്കും പൊള്ളലേറ്റു. ഇന്നു വൈകിട്ടാണ് സംഭവം. ആക്രമണ കാരണം വ്യക്തമല്ല.

Advertisement