പെൺകുട്ടികളെ മാത്രമല്ല ,ആൺകുട്ടികളെയും ദുരുപയോഗപ്പെടുത്തി ? കരാട്ടെ അധ്യാപകൻ സിദ്ധിഖ് അലിയുടെ കരാട്ടേ സെന്‍ററില്‍ പ്രശ്നം വേറെയും

മലപ്പുറം. എടവണ്ണപാറയിലെ കരാട്ടെ അധ്യാപകൻ സിദ്ധിഖ് അലിയുടെ അറസ്റ്റ്;വീണ്ടും വെളിപ്പെടുത്തൽ .സിദ്ധിക്ക്‌ അലിയുടെ കരാട്ടെ കേന്ദ്രത്തിൽ പരിശീലനത്തിന് പോയ കുട്ടിയുടെ മാതാവ് ചാനലിനോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പെൺകുട്ടികളെ മാത്രമല്ല ,ആൺകുട്ടികളെയും പ്രതി ലൈംഗീകമായി ദുരുപയോഗം ചെയ്‌തുവെന്നാണ് വെളിപ്പെടുത്തല്‍. കുട്ടികൾക്ക് ലൈംഗീക ഉപദ്രവമാണ് നടക്കുന്നത് എന്ന് മനസ്സിലായിരുന്നില്ല

കരാട്ടെ പരിശീലനത്തിന് പോയ കുഴുവൻ കുട്ടികളെയും കൗൺസിലിങ്ങിന് വിധേയമാക്കിയാൽ പീഡനത്തിന്റെ ആഴം മനസിലാകുമെന്ന് വീട്ടമ്മ. എന്റെ കുട്ടി മൂന്ന് ദിവസമാണ് പരിശീലനത്തിന് പോയത് ,താനും കൂടെ പോയിരുന്നു. കരാട്ടെ കേന്ദ്രത്തിലെ അന്തരീക്ഷം കണ്ടപ്പോൾ അപകടം മനസ്സിലാക്കി,മകളെ മറ്റൊരു കരാട്ടെ പരിശീലന കേന്ദ്രത്തിലേക്ക് മാറ്റി

ചാലിയാർ പുഴയിൽ പതിനേഴ്കാരിയെ മരിച്ച നിലയിൽ കേസിൽ അറസ്റ്റിലായ സിദ്ധിഖ് അലി നിലവിൽ റിമാന്റിലാണ്

Advertisement