താൻ ‘പരമ ഗുരു’,മനസ്സും ശരീരവും തനിക്ക് സമർപ്പിക്കണം,പതിനേഴ്കാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ കരാട്ടെ മാസ്റ്റർ സിദ്ധിക്ക്‌ അലിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ

Advertisement

മലപ്പുറം .എടവണ്ണപ്പാറയിൽ പതിനേഴ്കാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി കരാട്ടെ മാസ്റ്റർ സിദ്ധിക്ക്‌ അലിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ.പ്രായപൂർത്തി ആവാത്ത നിരവധി കുട്ടികളെ ഇയാൾ ലൈംഗീക പീഡനത്തിനിരയാക്കി എന്ന് അതിജീവിത.കരാട്ടെയുടെ ഭാഗമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നത് എന്നും വെളിപ്പെടുത്തൽ.

താൻ ‘പരമ ഗുരു’ ആണെന്നും മനസ്സും ശരീരവും തനിക്ക് സമർപ്പിക്കണം ,അല്ലാത്തവർ രക്ഷപ്പെടില്ലെന്നും കുട്ടികളെ വിശ്വസിപ്പിച്ചായിരുന്നു സിദ്ധിഖ് അലിയുടെ പീഡനം.പ്രായപൂർത്തി ആവാത്ത നിരവധി കുട്ടികൾ ഇത്തരത്തിൽ അതിക്രമം നേരിട്ടിരുന്നു എന്ന് പെൺകുട്ടി പറയുന്നു.

മാറിടത്തില്‍ കൈവെച്ചിട്ട് ഞങ്ങളോട് പറയും ഇവിടെ കൈ വെക്കുന്നത് മനസ് അറിയാന്‍ വേണ്ടിയിട്ടാണ് മനസ് അറിഞ്ഞാല്‍ മാത്രമെ എത്രത്തോളം പെര്‍ഫോം ചെയ്യുമെന്ന് മനസിലാക്കാന്‍ പറ്റൂ. ബ്രീത്തിംഗ് ലെവലും ഹാര്‍ട്ട്ബീറ്റും അറിയാന്‍ വേണ്ടിയിട്ടാണ് എന്നൊക്കെയാണ് പറയാറുള്ളത്.
പിന്നെ പതുക്കെ പതുക്കെ ശരീരത്തിന്റെ എല്ലാ ഭാഗത്തും അദ്ദേഹത്തിന്റെ കൈ എത്തുന്ന സാഹചര്യമാണ് ഉണ്ടായത്. എന്റെ ശരീരത്തില്‍ അയാള്‍ തൊടാന്‍ ബാക്കിയില്ലാത്ത ഭാഗമില്ല എന്ന് തന്നെ തുറന്ന് പറയാം. പരമഗുരു എന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് പറഞ്ഞ് തരുന്ന ദിവസം അവിടെ ഉള്ള അധ്യാപികയോട് അയാള്‍ തന്റെ ചുണ്ടില്‍ ചുംബിക്കാന്‍ പറയുകയും അവര്‍ അങ്ങനെ ചെയ്യുകയും ചെയ്തു, അതും ഞങ്ങളുടെ മുന്നില്‍വെച്ച്. ഞങ്ങളോടും ഇങ്ങനെയാകണം എന്ന് പറഞ്ഞു. പരാതി കൊടുത്തതിന് ശേഷം അധ്യാപകന്റെ പക്ഷം നിന്ന് വക്കീല്‍ ഉപ്പയെ ഭീഷണിപ്പെടുത്തി. അതിന് ശേഷമാണ് കേസ് പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായത്. എടവണ്ണപ്പാറയില്‍ മരിച്ച കുട്ടിയെ പരിചയമുണ്ട്. ഞാന്‍ അവിടെ പഠിക്കുന്ന സമയത്താണ് ആ കുട്ടിയും പഠിച്ചത്. ആ കുട്ടിയുടെ മരണത്തിലും ഇയാളുടെ ഇടപെടല്‍ ഉണ്ടാകും എന്ന് തോന്നുന്നുണ്ട്.

അതിജീവിത നൽകിയ പരാതിയിൽ സിദ്ധിഖ് അലി അറസ്റ്റിലായിരുന്നു.
പിന്നീട് മൊഴി മാറ്റിയതോടെ പ്രതി കുറ്റ വിമുക്തനായ്‌.എന്നാൽ പ്രതിയിൽ നിന്നുള്ള ഭീഷണി കാരണമാണ് താൻ മൊഴി മാറ്റി പറഞ്ഞത് എന്നും അതിജീവിത പറഞ്ഞു.പതിനേഴ്കാരിയെ മരണത്തിന് കാരണം സിദ്ധിക്ക്‌ അലിയാണെന്നും ഇയാളുടെ പീഡനം കാരണം കുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് സിദ്ധിഖ് അലി അറസ്റ്റിലായത്

Advertisement