ലോക്സഭ സിപിഎം സീറ്റ് തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും ധാരണ

Advertisement

തിരുവനന്തപുരം . ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ 15 മണ്ഡലങ്ങളിലും ഒറ്റപേരിലേക്ക്
എത്തി സിപിഐഎം.ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണനും എറണാകുളത്തു
കെഎസ്ടിഎ ഭാരവാഹി കെ.ജെ ഷൈൻ ടീച്ചറും സ്ഥാനാർഥികളാകും.പൊന്നാനിയിൽ പൊതുസ്വതന്ത്രനായി കെ എസ് ഹംസയും
മലപ്പുറത്തു വി.വസീഫും മത്സരിക്കും. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ ഈ മാസം 27 നു സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും ചർച്ച ചെയ്താണ്
അന്തിമ സ്ഥാനാർഥി നിർണ്ണയത്തിലേക്ക്
സിപിഐഎം എത്തിയത്.ആറ്റിങ്ങലിൽ തിരുവനന്തപുരം ജില്ല സെക്രട്ടറി വി.ജോയ്
മത്സരിക്കും.കൊല്ലം എം.മുകേഷ് എംഎൽഎയെ മത്സരിപ്പിക്കാനാണ് തീരുമാനം.പത്തനംതിട്ടയിൽ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം.തോമസ് ഐസക്.
ആലപ്പുഴയിൽ എ.എം.ആരിഫിനു തന്നെയാണ്
ഇക്കുറിയും അവസരം.ഇടുക്കിയിൽ ജോയ്സ് ജോർജ്ജ് തന്നെ മത്സരിക്കും.
എറണാകുളത്താണ് അപ്രതീക്ഷിത നീക്കം.
പലപേരുകൾ ഉയർന്നെങ്കിലും KSTA ഭാരവാഹി കെ.ജെ.ഷൈൻ മത്സരിച്ചാൽ മതിയെന്ന്
സംസ്ഥാന നേതൃത്വം നിലപാട് എടുത്തു.
ചാലക്കുടി മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കളത്തിലിറങ്ങും.മത്സരിക്കാൻ താല്പര്യം ഇല്ലെന്നു അറിയിച്ചെങ്കിലും ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണനെ
തന്നെയാണ് സംസ്ഥാന നേതൃത്വം ഉറപ്പിച്ചത്.
പാലക്കാട് എ.വിജയരാഘവനും കോഴിക്കോട് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും
മത്സരത്തിനിറങ്ങും.പൊന്നാനിയിൽ പൊതുസ്വാതന്ത്രനായി മുൻ മുസ്ലീം ലീഗ് നേതാവ് കെ.എസ്.ഹംസ മത്സരിക്കും.
യുവജന പ്രതിനിത്യം ഉറപ്പിക്കാൻ മലപ്പുറത്തു വി.വസീഫിനെ തീരുമാനിച്ചു.വടകരയിൽ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ
മത്സരിക്കും.കണ്ണൂരിൽ, ജില്ലാസെക്രട്ടറി എം.വി.ജയരാജനും കാസർകോട്, ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും സ്ഥാനാർഥികളാകും.സ്ഥാനാർത്ഥി പട്ടികയിൽ മൂന്ന് ജില്ലാ സെക്രട്ടറിമാരും,ഒരു മന്ത്രി അടക്കം നാല് എം.എൽ.എമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളുമുണ്ട്.പാർലമെൻറ് മണ്ഡലം കമ്മിറ്റികളുടെയും, സംസ്ഥാന കമ്മിറ്റിയുടെയും, കേന്ദ്ര കമ്മിറ്റിയുടെയും അംഗീകാരത്തിന് പിന്നാലെ ഈ 27ന് സ്ഥാനാർഥികളെ സിപിഐഎം പ്രഖ്യാപിക്കും.

Advertisement