മദ്യപിച്ച് തര്‍ക്കം സ്ളാബുകൊണ്ട് തലയ്ക്ക് അടിയേറ്റയാള്‍ മരിച്ചു

Advertisement

ചാവക്കാട്; മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ ഇടയില്‍ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു.

നാസറാണ് മരിച്ചത്. സംഭവമായി ബന്ധപ്പെട്ട് പോലീസ് നാസറിന്റെ അയല്‍വാസിയായ മുഹമ്മദിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് ബാറില്‍ നിന്നിറിങ്ങിയ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി പിന്നാലെ മുഹമ്മദ് കോണ്‍ക്രീറ്റ് സ്ലാബുകൊണ്ട് നാസറിന്റെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാസറിനെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച്ച ഉച്ചയോടെ നാസര്‍ മരിച്ചു.

Advertisement