വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല, മാർ റാഫേൽ തട്ടിൽ

Advertisement

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ. വന്യമൃഗങ്ങൾ മനുഷ്യരുടെ വാസസ്ഥലങ്ങളിൽ ഇറങ്ങി അക്രമംകാണിക്കുന്നതു തടയാൻ ഫലപ്രദമായ നടപടികൾ ഉത്തരവാദിത്വപ്പെട്ടവർ സ്വീകരിക്കാത്തതിനാലാണെന്നും അദ്ദേഹം വിമർശിച്ചു.

മാനന്തവാടിയിൽ പടമല പനച്ചിയിൽ അജി എന്ന കുടുംബനാഥനെ കാട്ടാന ആക്രമിച്ചുകൊലപ്പെടുത്തിയ സംഭവം കേരളത്തിന് അപമാനമാണ്.ഇതുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും റാഫേൽ തട്ടിൽ.
വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനുളള പദ്ധതികൾ തയ്യാറാക്കാൻ സർക്കാർ വൈകുന്നത് ജനങ്ങളോടുള്ള നിസംഗതയായി കാണേണ്ടിവരുമെന്നും സീറോ മലബാർ സഭാ അധ്യക്ഷൻ ഓര്‍മ്മിപ്പിച്ചു.

Advertisement