വാർത്താനോട്ടം

Advertisement

2024 ഫെബ്രുവരി 09 വെളളി

🌴കേരളീയം🌴

🙏കേരള സര്‍വകലാശാല സെനറ്റ് യോഗം എസ്എഫ്ഐ പ്രവര്‍ത്തകര്‍ അലങ്കോലമാക്കാതിരിക്കാന്‍ വൈസ് ചാന്‍സലര്‍ പോലീസ് സംരക്ഷണം തേടി. 16 നാണു സെനറ്റ് യോഗം.

🙏മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ സമ്മര്‍ദത്തില്‍. കേന്ദ്ര സര്‍ക്കാരിന്റെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരിനും എസ്എഫ്ഐഒ ഡയറക്ടര്‍ക്കുമെതിരേയാണ് കേസ്.

🙏പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന് അടിയന്തരമായി അനുമതി നല്‍കിയത് ഏതു സാഹചര്യത്തിലെന്ന് കൂടരഞ്ഞി പഞ്ചായത്തിനോട് ഹൈക്കോടതി.

🙏കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനം ഒഴിവാക്കിത്തരണമെന്നു ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയ ബിജു പ്രഭാകര്‍ ഈ മാസം 17 വരെ അവധിയെടുത്തു. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള വിയോജിപ്പുമൂലമാണ് അവധി.

🙏കേന്ദ്രസര്‍ക്കാരിനെ
തിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉജ്വല വിജയമെന്ന് കേരളത്തില്‍നിന്നുള്ള മന്ത്രിമാര്‍. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവര്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു.

🙏ഫ്ളാറ്റില്‍നിന്നു വീണു മരിച്ച കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുകയാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. സംസ്‌കാര ചടങ്ങില്‍ മനുവിന്റെ സുഹൃത്ത് ജെബിനു പങ്കെടുക്കാമെന്നും വീട്ടുകാര്‍ സമ്മതിച്ചു.

🙏ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ച് ആനയുടെ കൊമ്പ് ഒടിഞ്ഞുപോയി. തൃശൂര്‍ ചാവക്കാട് മണത്തലയിലാണ് സംഭവം. കൊമ്പന്‍ കുളക്കാടന്‍ കുട്ടികൃഷ്ണനാണ് പരിക്കേറ്റത്.

🙏വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പിക്കണമെന്നാണ് ആവശ്യം.

🙏കേരളത്തില്‍നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്നു രാവിലെ കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. ആസ്താ സ്പെഷല്‍ ട്രെയിനുകളില്‍ 3,300 രൂപയാണു ടിക്കറ്റ് നിരക്ക്.

🙏വിരമിച്ച എസ്ഐയുടെ കുമളിയിലെ പുരയിടത്തില്‍നിന്ന് 18 കിലോ കഞ്ചാവ് പിടികൂടി. വിരമിച്ച എസ് ഐ ഈപ്പന്റെ പുരയിടത്തില്‍നിന്നാണ് കഞ്ചാവുമായി കുമളി ഒന്നാം മൈല്‍ സ്വദേശി മുഹമ്മദ് ബഷീര്‍ മുസലിയാര്‍, അമരാവതി സ്വദേശി നഹാസ് ഇ നസീര്‍ എന്നിവരെ പിടികൂടിയത്.

🇳🇪 ദേശീയം 🇳🇪

🙏കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് യുപിഎ ഭരണകാലത്തു തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ 10 കൊല്ലംകൊണ്ടു പുരോഗതിയുടെ പാതയിലെത്തിച്ചുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ ധവളപത്രം.

🙏പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാതി ഗുജറാത്തിലെ ഒബിസി വിഭാഗത്തിലെ മോദ് ഗഞ്ച് ജാതിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. മോദി പിന്നാക്ക വിഭാഗക്കാരനല്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിനു മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം വെളിപെടുത്തിയത്. 1994 ല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോഴാണ് ഈ വിഭാഗത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പെടുത്തിയതെന്നും വിശദീകരണമുണ്ട്.

🙏ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ഡല്‍ഹിയിലേക്കു വീണ്ടും കര്‍ഷക മാര്‍ച്ച്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് മാര്‍ച്ച് ഡല്‍ഹിയിലേക്കു പ്രവേശിക്കാതിരിക്കാന്‍ പോലീസ് അതിര്‍ത്തി അടച്ചു. വാഹന പരിശോധന
കര്‍ശനമാക്കി.

🙏മുംബൈയില്‍ ശിവസേന നേതാവിനെ ഫേസ്ബുക്ക് ലൈവിനിടെ വെടിവച്ചുകൊന്ന് അക്രമി സ്വയംവെടിയുതിര്‍ത്ത് ജീവനൊടുക്കി. ശിവസേന ഉദ്ധവ് വിഭാഗം നേതാവ് അഭിഷേക് ഖോസാല്‍ക്കറിനെയാണ് വെടിവച്ചു കൊന്നത്. അക്രമി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. മുന്‍ എംഎല്‍എ വിനോദ് ഗൊസാല്‍ക്കറുടെ മകനാണു കൊല്ലപ്പെട്ട അഭിഷേക്.

🙏ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ വിദ്വേഷ പ്രചാരണം നടത്തിയെന്നു മദ്രാസ് ഹൈക്കോടതി. അണ്ണാമലൈ സമൂഹത്തെ വിഭജിക്കാനും വര്‍ഗീയ ചിന്ത ഉണര്‍ത്താനും ശ്രമിച്ചെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കി.

🇦🇺 അന്തർദേശീയം 🇦🇽

🙏പാകിസ്ഥാനില്‍ ദേശീയ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐക്ക് ഭൂരിപക്ഷം സീറ്റുകളിലും മികച്ച ലീഡ്. ഫലസൂചന ലഭ്യമായ 184 സീറ്റില്‍ 114 ഇടത്ത് തങ്ങളാണു മുന്നിലെന്ന് ഇമ്രാന്റെ പാര്‍ട്ടി അവകാശപ്പെട്ടു. നവാസ് ഷരീഫിന്റെ പിഎംഎല്‍എന്‍ പാര്‍ട്ടിക്ക് 41 സീറ്റുകളിലാണ് ലീഡുള്ളതെന്നും പിടിഐ പറയുന്നു.

🙏മാലദ്വീപില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കുന്നു. പകരം സാങ്കേതിക വിദഗ്ധരെ നിയോഗിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവിന്റെ ആവശ്യമനുസരിച്ചാണ് സൈന്യത്തെ പിന്‍വലിക്കുന്നത്.

🏏 കായികം 🏏

🙏അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനല്‍. ഇന്നലെ നടന്ന രണ്ടാമത്തെ സെമിഫൈനലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന
മത്സരത്തില്‍ പാകിസ്താനെ ഒരു വിക്കറ്റിന് കീഴടക്കി ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിച്ചു.

🙏പാകിസ്താന്‍ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. 2023 ലോകകപ്പ് ഫൈനലിനു പിന്നാലെ ഞായറാഴ്ച നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടേയും യുവനിര കിരീടത്തിനായ് ഏറ്റുമുട്ടും.

Advertisement