കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി

Advertisement

തൃശൂര്‍.കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥി യൂണിയന്റെ അപേക്ഷയിലാണ് ബിരുദം, ബിരുദാനന്തര, ഗവേഷണ കോഴ്സുകളിലെ വിദ്യാർത്ഥിനികൾക്കാണ് അവധി നൽകിയത്. ആർത്തവ അവധി ഉൾപ്പടെ വിദ്യാർത്ഥിനികൾക്ക് വേണ്ട ഹാജർ 73 ശതമാനമായി കുറച്ചുകൊണ്ട് സർവ്വകലാശാല രജിസ്ട്രാർ ആണ് ഉത്തരവിറക്കിയത്. ആർത്തവ അവധിയെ കേരള കലാമണ്ഡലം വിദ്യാർത്ഥി യൂണിയനും സ്വാഗതം ചെയ്തു. വിദ്യാർത്ഥിനികളുടെ ക്ഷേമം ഉറപ്പാക്കുന്ന നടപടിയെന്ന് യൂണിയൻ വൈസ് ചെയർപേഴ്സൺ ശ്രീലക്ഷ്മി പറഞ്ഞു. കലാലയത്തെ സ്ത്രീ സൗഹൃദം ആക്കുന്ന നടപടിയെന്ന് രജിസ്ട്രാർ ഡോ രാജേഷ് കുമാർ പ്രതികരിച്ചു.

Advertisement