വാർത്താനോട്ടം

Advertisement

2024 ഫെബ്രുവരി 07 ബുധൻ

BREAKING NEWS

👉കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതൃശൂർ പേരാ ബ്ര സ്വദേശി ശിവരാമൻ മരിച്ചു.

👉കുവൈറ്റിൽ നിന്നും അനധികൃതമായി മുംബൈയിൽ എത്തിയ 3 കന്യാകുമാരി സ്വദേശികളായ ഫിഷിംഗ് കമ്പനി തൊഴിലാളികൾ പിടിയിൽ

🌴കേരളീയം🌴

🙏സംസ്ഥാന ബജറ്റില്‍ വിഹിതം കുറഞ്ഞതിനെക്കുറിച്ച് സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച നടത്തും. തങ്ങളുടെ വകുപ്പുകള്‍ക്കുള്ള തുക വന്‍തോതില്‍ വെട്ടിക്കുറച്ചതിനെതിരേ ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണിയും നീരസം പ്രകടിപ്പിച്ചിരുന്നു.

🙏പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ കുട്ടികളുടെ പാര്‍ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷയിലെ പിഴവുമൂലവും രേഖകള്‍ ഹാജരാക്കാത്തതുമൂലവും ലൈസന്‍സ് നല്‍കിയിട്ടില്ല.

🙏സ്വകാര്യ മേഖല പാടില്ലെന്നു പറഞ്ഞ് സിപിഎം സമരം നടത്തിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇഎംഎസിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിര്‍ക്കുന്നത്.

🙏തന്റെ സ്വത്ത് മരവിപ്പിച്ച എന്‍ഫോഴ്സ്മെന്റിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസി മൊയ്തീന്‍ എംഎല്‍എ. സ്വത്ത് കണ്ട് കെട്ടിയിട്ടില്ലെന്നും 28 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതാണെന്നും മൊയ്തീന്‍ പറഞ്ഞു. തന്റെ സമ്പാദ്യം നിയമവിധേയമാണ്.

🙏കഞ്ചാവു ലഹരിയില്‍ കാര്‍ ഓടിച്ച് അപകട പരമ്പരയുണ്ടാക്കിയ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എംസി റോഡില്‍ കോട്ടയം മറിയപള്ളി മുതല്‍ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയില്‍ ഇവര്‍ കാറോടിച്ചത്.

🙏കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ച സ്വവര്‍ഗപങ്കാളി മനുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മുണ്ടക്കയം സ്വദേശിയായ പങ്കാളി ജെബിന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെയും സ്വകാര്യ ആശുപത്രിയുടെയും വിശദീകരണം തേടി. നാളെ മറുപടി നല്‍കണമെന്നാണു സിംഗിള്‍ ബഞ്ചിന്റെ നിര്‍ദ്ദേശം.

🙏കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പറപ്പൂര്‍ സ്വദേശി ഹാരിസാണ് അറസ്റ്റിലായത്.

🇳🇪 ദേശീയം 🇳🇪

🙏ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍. എതിര്‍ക്കുന്നില്ലെന്നും വിശദമായ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ നിലപാടെടുത്തു. ബില്‍ ഇന്നു പാസാക്കും.

🙏അജിത് പവാര്‍ വിഭാഗത്തെ യഥാര്‍ത്ഥ എന്‍ സി പി യായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. എന്‍സിപിയെന്ന പാര്‍ട്ടി പേരും ചിന്ഹവും ശരദ് പവാര്‍ വിഭാഗത്തിന് നഷ്ടമാകും. എന്‍സിപി എന്ന പേരും ചിഹ്നവും അജിത് പവാര്‍ പക്ഷത്തിനു ലഭിക്കും.

🙏വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയിലെ പൂജയുമായി ബന്ധപ്പെട്ട് തുടരെത്തുടരെ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതു പ്രശസ്തിക്കുവേണ്ടിയാണെന്ന് അലഹബാദ് ഹൈക്കോടതി. എല്ലാ ഹര്‍ജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി നിര്‍ദേശിച്ചു. നാളെ ഹര്‍ജി വീണ്ടും പരിഗണിക്കും.

🙏മുഗള്‍ ഭരണാധികാരി ഔറംഗസീബ് മഥുരയിലെ കേശവദേവ് ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

🙏ദേശീയപുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന സിനിമയില്‍ അഭിനയിച്ച കാസമ്മാള്‍ (71) മകന്റെ അടിയേറ്റു കൊല്ലപ്പെട്ടു. മദ്യപിക്കാന്‍ പണംചോദിച്ച് വഴക്കിട്ട് കൊലപാതകം നടത്തിയ മകന്‍ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു.

🇦🇽 അന്തർദേശീയം 🇦🇺

🙏ഇന്ത്യ- മ്യാന്മര്‍ അതിര്‍ത്തിയില്‍ വേലികെട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മ്യാന്മറില്‍നിന്ന് നിരവധി പേരാണ് ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നത്. ഇതു തടയാനാണ് വേലി കെട്ടുന്നത്. 1643 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയില്‍ നിന്ന് മണിപ്പൂരിലേക്കാണ് കൂടുതല്‍ പേര്‍ പ്രവേശിച്ചത്.

🙏മ്യാന്‍മറിലെ രഖൈന്‍ മേഖലയിലേക്ക് ഇന്ത്യാക്കാര്‍ പോകരുതെന്നു കേന്ദ്ര സര്‍ക്കാര്‍. അവിടെയുള്ളവര്‍ ഉടനേ സ്ഥലംവിടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന മ്യാന്‍മറിലെ രഖൈനില്‍ ആശയ വിനിമയ സംവിധാനങ്ങള്‍ തകരാറിലാണ്.

🏏 കായികം 🏏

🙏അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. അത്യന്തം ആവേശകരമായ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യയുടെ വിജയക്കുതിപ്പ്.

🙏ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ 32 റണ്‍സിനിടെ നഷ്ടമായി.

Advertisement