യുവതിയെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

തിരുവനന്തപുരം. പനവൂരിൽ യുവതിയെ ഭർത്യ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പനയമുട്ടം സ്വദേശിനി അഭിരാമിയെയാണ് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് നെടുമങ്ങാട് പോലീസ്.

ഇന്ന് രാവിലെയാണ് അഭിരാമിയെ ഭർത്താവ് ശരതിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പുറകിലുള്ള സ്റ്റെയറിനോട് ചേർന്നാണ് മൃതദേഹം കണ്ടത് .. ഷാളിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭർത്താവ് ശരത്തും ഒന്നര വയസ്സുള്ള കുഞ്ഞും അഭിരാമിയുമാണ് ഈ വീട്ടിൽ താമസം. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് നെടുമങ്ങാട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു .

സ്ത്രീധനവുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്‌തതയുണ്ടാകൂ. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

Advertisement