യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്സണല്‍സുരക്ഷാ ഉദ്യോഗ്സഥനും ചോദ്യം ചെയ്യലിന് ഹാജരായില്ല

Advertisement


ആലപ്പുഴ.നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്സണല്‍സുരക്ഷാ ഉദ്യോഗ്സഥനും ചോദ്യം ചെയ്യലിന് ഹാജരായില്ല.
ജോലിത്തിരക്ക് മൂലം ഹാജരാകുന്നതിന് അവധി ആവശ്യപ്പെട്ട് ഇരുവരും പൊലീസിന് ഈമെയില് അയക്കുകകയായിരുന്നു
ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന് എസ്.സന്ദീപിനോടും ഇന്ന് രാവിലെ പത്ത് മണിക്ക് ആലപ്പുഴ സൗത്ത് സ്റ്റേഷനില് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്.

വിഒ…..

പോലീസ് കേസെടുത്തു ഒന്നര മാസം കഴിഞ്ഞിട്ടും ഹാജരാകാത്തതിനെ തുടർന്നായിരുന്നു പോലീസ് നേരിട്ട് എത്തി നോട്ടീസ് കൈമാറിയത്. ഇന്ന് ഹാജരാകേണ്ട ദിവസം മുഖ്യമന്ത്രിയ്ക്കൊപ്പം ഡ്യൂട്ടിയിലാണെന്ന് വിശദീകരണമാണ് പോലീസിനു നൽകിയത്.
തിരക്കില്ലാത്ത ദിവസം ഹാജരാകമെന്ന നിര്ദ്ദേശം പൊലീസ് അംഗീകരിക്കുകയും ചെയ്തു. ഗണ്‍മാന്‍ അനില്‍കുമാര് രാവിലെ മുഖ്യമന്ത്രിക്കൊപ്പം നിയമസഭയില് എത്തിയിട്ടുണ്ട്.
പൊലിസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഗൺമാനെതിരെ നിയമനടപടി തുടരുമെന്നും കെ മുരളീധരൻ

ബൈറ്റ് കെ മുരളീധരൻ(യു.ഡി എഫ് അധികാരത്തിൽ വന്നാൽ പെൻഷൻ പോലും ലഭിക്കാത്ത വിധം നടപടി ഉണ്ടാകും)

കഴിഞ്ഞ ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനില്‍ നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയ
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ് ,കെ എ സ് യു ജില്ലാ പ്രസിഡൻ്റ് എഡി തോമസ് എന്നിവരെ വളഞ്ഞിട്ട് തല്ലിയ കേസിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. അനിൽകുമാറിനും എസ്.സന്ദീപിനും പുറമെ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. പോലീസ് അനാസ്ഥയിൽ വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മർദ്ദനമേറ്റ എഡി തോമസും അജയ് ജുവലും

Advertisement