കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിൽ,പൊതുസമ്മേളനത്തിന് സുരേഷ് ഗോപിയും

Advertisement

കണ്ണൂര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിൽ പര്യടനം നടത്തും. മോദിയുടെ ഗ്യാരന്റി, പുതിയ കേരളം എന്നതാണ് എൻ ഡി എ പദയാത്രയുടെ മുദ്രാവാക്യം. വൈകിട്ട് 3 മണിക്ക് കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. പദയാത്രയുടെ ഭാഗമായി പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്. 20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര ഫെബ്രുവരി 27ന് പാലക്കാട്‌ സമാപിക്കും.

Advertisement