കിളിമാനൂരില്‍ പശു തൊഴുത്തിന് തീ പിടിച്ചു

Advertisement

കിളിമാനൂര്‍. പശു തൊഴുത്തിന് തീ പിടിച്ചു . കിളിമാനൂർ പുളിമ്പള്ളിക്കോണം സ്വദേശി തങ്കപ്പൻ ചെട്ടിയാരുടെ ഉടസ്ഥതയിലുള്ള പശുതൊഴുത്തിനാണ് തീ പിടിച്ചത്. 7 മണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്.

തീപിടുത്തത്തിൽ പശുവിനും കുട്ടിയ്ക്കും പൊള്ളലേറ്റു. വെഞ്ഞാറമൂട് അഗ്നി നിലയത്തിൽ നിന്നും രണ്ടു യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്. മേൽക്കൂര ഓട് പാകിയ കെട്ടിടത്തിലാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Advertisement