വാർത്താനോട്ടം

Advertisement

2024 ജനുവരി 22 തിങ്കൾ

BREAKING NEWS

👉തൃശൂർ മുരിങ്ങൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ഭർത്താവ് മക്കളെയും വെട്ടി പരിക്കേല്പിച്ചു

👉കൊയിലാണ്ടിയിൽ എഴുന്നെള്ളിപ്പിനിടെ ആനയിടഞ്ഞു, ഭണ്ഡാരങ്ങൾ തകർത്തു.

👉കനത്ത സുരക്ഷയിൽ പ്രാണപ്രതിഷ്ഠക്കൊരുങ്ങി അയോധ്യ.ചടങ്ങുകൾ ഉച്ചയ്ക്ക് 12.20ന്

👉 അയോധ്യയിലെ ക്ഷേത്രം നാളെ മുതൽ പൊതു ജനങ്ങൾക്കായി തുറക്കും.

👉 കൈക്കൂലി കേസിൽ ഇന്നലെ വിജിലൻസ് പിടിയിലായ പാലക്കാട് ഭൂരേഖ തഹസീൽദാർ വി.സുധാകരനെ റിമാൻ്റ് ചെയ്തു.

🌴കേരളീയം🌴

🙏വ്യാഴാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനു കൈമാറി. കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ വിമര്‍ശിക്കുന്ന വരികളുണ്ടെന്നാണു റിപ്പോര്‍ട്ട്.

🙏കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുകളില്‍ എന്‍ഫോഴ്സ്മെന്റ് മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കുന്നതു വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. ആര്‍ത്തിയാണ് അഴിമതിയിലേക്കു നയിക്കുന്നത്.

🙏നടി ഷക്കീലയെ മര്‍ദിച്ചതിന് വളര്‍ത്തുമകളായ ശീതളിനെതിരേ കേസെടുത്തു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യക്കും മര്‍ദനമേറ്റു. ഇവരെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏നവകേരള സദസിനായി സര്‍ക്കാര്‍ ചെലവാക്കിയ തുക എത്രയെന്ന വിവരാവകാശ ചോദ്യത്തിനു മറുപടി നല്‍കാതെ അധികൃതര്‍. കണക്കു ലഭ്യമല്ലെന്നാണു സുല്‍ത്താന്‍ ബത്തേരി ചെതലയം സ്വദേശി കുഞ്ഞുമുഹമ്മദിനു ലഭിച്ച മറുപടി.

🙏തിരുവല്ല ഡയറ്റില്‍ പരീക്ഷാത്തട്ടിപ്പു റിപ്പോര്‍ട്ടു ചെയ്തതിനാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ചെന്നു കേസുണ്ടാക്കി തന്നെ സസ്പെന്‍ഡു ചെയ്തതെന്നും അധ്യാപിക മിലീന ജെയിംസ്.

🙏ആള്‍ക്കൂട്ടത്തില്‍ പോലീസുകാരന് ഇന്‍സ്പെക്ടറുടെ മര്‍ദനം. വൈത്തിരി പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കീഴുദ്യോഗസ്ഥനെ തല്ലിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

🙏പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ എസ് അനീഷ്യ പരവൂര്‍ നെടുങ്ങോലത്തെ വീട്ടില്‍ ജീവനൊടുക്കി. 41 വയസായിരുന്നു. ഭര്‍ത്താവ് അജിത് കുമാര്‍ മാവേലിക്കര കോടതി ജഡ്ജിയാണ്.

🇳🇪 ദേശീയം 🇳🇪

🙏രാമജന്മഭൂമിയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ഇന്ന്. ഉച്ചയ്ക്കു 12.20 നു പ്രതിഷ്ഠാകര്‍മങ്ങള്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങുകളിലെ മുഖ്യയജമാനന്‍.

🙏ആസാമിലെ സോനിത്പൂരില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു നേരേ വീണ്ടും ആക്രമണം. യാത്ര തടയാന്‍ കൊടികളുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതോടെ രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് ഫ്ളൈയിങ് കിസ് നല്‍കിയാണ് വാഹനത്തിലേക്കു തിരിച്ചുകയറിയത്.

🙏കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യാം പാര്‍ട്ടി ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നേക്കും. പാര്‍ട്ടിയുടെ അടിയന്തര യോഗം നാളെ ചെന്നൈയില്‍ വിളിച്ചു കൂട്ടിയിട്ടുണ്ട്.

🙏ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ അര്‍ദ്ധനഗ്നമായ മൃതദേഹം കണ്ടെത്തി. ലൈംഗികാതിക്രമത്തിനുശേഷം കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.

🙏ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ അര്‍ധരാത്രി ഗാദ്ര സബ് ജയിലില്‍ കീഴടങ്ങി. പ്രതികള്‍ ഞായറാഴ്ചതന്നെ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഞായറാഴ്ച രാത്രി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ 11.45 നാണ് പ്രതികള്‍ കീഴടങ്ങിയത്.

🙏അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ മുഖം വ്യക്തമായി കാണുന്ന വിധത്തില്‍ ചിത്രം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. വിഗ്രഹത്തിന്റെ മുഖവും മാറിടവും തുണികൊണ്ട് മറച്ചിരിക്കുകയാണ്.

🙏രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ സന്തോഷത്തോടെ പങ്കെടുക്കുമെന്ന് അയോധ്യക്കേസിലെ ഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരി. മസ്ജിദ് വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണം. അല്ലെങ്കില്‍ ആ സ്ഥലത്ത് കൃഷി നടത്തി വിളവ് ഹിന്ദുക്കളും മുസ്ലീങ്ങളും പങ്കിടണമെന്നും ഇക്ബാല്‍ അന്‍സാരി പറഞ്ഞു.

🙏അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ഇന്ന് ഉച്ചയ്ക്കു രണ്ടര വരെ അവധി പ്രഖ്യാപിച്ച ഡല്‍ഹി എയിംസ് ആശുപത്രി തീരുമാനം തിരുത്തി. ഒപി അടക്കം അടച്ചിട്ട് ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി നല്‍കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

🙏അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ബീഹാറിലെ അരാരിയ ജില്ലയിലെ 21 കാരനായ ആലമിനെയാണ് അറസ്റ്റു ചെയ്തത്.

🙏ഗോവയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ആഡംബര ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍. ഗൗരവ് കത്യാര്‍ എന്ന 29 കാരനാണ് അറസ്റ്റിലായത്.

🙏തമിഴ്നാട് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരന്‍ ഇടവക വികാരിയുടെ മുറിയില്‍ കൊല്ലപ്പെട്ടു. നാഗര്‍കോവില്‍ തിങ്കള്‍ ചന്തയ്ക്കു സമീപം മൈലോട് മടത്തുവിള സ്വദേശി കന്യാകുമാരി ഡിപ്പോയിലെ ജീവനക്കാരന്‍ സേവ്യര്‍ കുമാറാണ് (45) കൊല്ലപ്പെട്ടത്. വികാരി ഉള്‍പെടെ 15 പേര്‍ക്കെതിരേ കേസെടുത്തു.

🙏 28 വർഷത്തിന് ശേഷം ലോകസുന്ദരി മത്സരം ഇന്ത്യയില്‍ നടക്കും. ഫെബ്രുവരി 18 നും മാര്‍ച്ച് ഒമ്പതിനും ഇടയിലാണ് മിസ് വേള്‍ഡ് മല്‍സരം. ജി -20 വേദിയായ ഡല്‍ഹിയിലെ ഭാരത് മണ്ഡപം, മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയായിരിക്കും വേദികള്‍.

🇦🇽 അന്തർദേശീയം 🇦🇺

🙏വ്യാഴത്തിന്റെ മനോഹര ചിത്രങ്ങളുമായി നാസ. വ്യാഴത്തിന് മുകളിലുള്ള മേഘങ്ങള്‍ക്കു മുകളില്‍നിന്ന് 23,500 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് ജൂണോ ബഹിരാകാശ പേടകം പകര്‍ത്തിയ ചിത്രങ്ങളാണിവ. വ്യാഴത്തിന്റെ നീലയും വെളുപ്പും നിറങ്ങളിലുള്ള വാതകപ്രവാഹങ്ങള്‍ ചിത്രത്തില്‍ കാണാം.

🙏ബഹറിന്‍ തുറമുഖത്ത് രണ്ട് ബ്രിട്ടീഷ് റോയല്‍ നാവികസേന കപ്പലുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച ബഹ്റൈന്‍ ഹാര്‍ബറിലാണ് സംഭവം. സമുദ്ര മൈനുകള്‍ക്കായി തെരച്ചില്‍ നടത്തുന്ന ബ്രിട്ടീഷ് റോയല്‍ നാവിക സേനയുടെ കപ്പലുകളാണ് കൂട്ടിയിടിച്ചത്.

🙏കടലില്‍ ഓയില്‍ തീം അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ. സാഹസിക വിനോദ സഞ്ചാരമെന്ന നിലയിലാണ് ‘ദി റിഗ്’ എന്ന പേരില്‍ അല്‍ ജരീദ് ദ്വീപിനും അല്‍ബരി എണ്ണപ്പാടത്തിനും സമീപം പാര്‍ക്ക് സജ്ജമാക്കുന്നത്.

🏏കായികം🏏

🙏ബാലണ്‍ദ്യോറിന്റെയും ഫിഫ ദി ബെസ്റ്റിന്റേയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ അതിന് അര്‍ഹരല്ലെന്നല്ല പറയുന്നതെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ഈ രണ്ടു പുരസ്‌കാരങ്ങളും അടുത്തിടെ സ്വന്തമാക്കിയത്.

Advertisement