വാർത്താനോട്ടം

Advertisement

2024 ജനുവരി 20 ശനി

BREAKING NEWS

👉കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടിവ് ട്രയിനിൻ്റെ രണ്ട് ബോഗികൾ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി.

👉 വേളാങ്കണ്ണിയിലേക്ക് പോയ സംഘത്തിൻ്റെ കാർ തഞ്ചാവൂരിൽ ഡിവൈഡറിലിടിച്ച് 4 പേർ മരിച്ചു.7 പേർക്ക് പരിക്ക്

👉 മഹാരാജാസ് കോളജിലെ സംഘർഷം: അച്ചടക്ക സമിതിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി

👉 വയനാട് അമ്പലവയലിൽ മദ്യലഹരിയിൽ യുവാവ് നടത്തിയ അക്രമണത്തിൽ പരിക്കേറ്റ പിതാവിനെയും മകളെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

🌴കേരളീയം🌴

🙏ചിന്നക്കനാലിലെ റിസോര്‍ട്ടിന്റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തും.

🙏കണ്ടലബാങ്ക് ക്രമക്കേട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യഘട്ട കുറ്റപത്രം നല്‍കി. സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഭാസുരാംഗന്‍, മകന്‍ അഖില്‍, രണ്ടു പെണ്‍മക്കള്‍ അടക്കം ആറു പ്രതികള്‍ക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം.

🙏കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് യുഡിഎഫില്‍ പൂര്‍ണ പിന്തുണയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

🙏ഐടി മേഖലയില്‍ പ്രഗത്ഭയായ ഒരു പെണ്‍കുട്ടിയെ ജീവിക്കാന്‍ സമ്മതിക്കില്ലേയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വീണ വിജയന്റെ കമ്പനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ വെറും പൊള്ളയാണ്.

🙏മന്ത്രിയായാല്‍ യജമാനനായെന്നു കരുതരുതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വോട്ടു ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്മാര്‍. മന്ത്രി പറഞ്ഞു.

🙏ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്നു ഫോട്ടോ സഹിതം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം വ്യാജമാണെന്നു പറഞ്ഞ് പോലീസ് കേസെടുത്തു.

🙏നവകേരളസദസ് നടന്ന ഗ്രൗണ്ടില്‍ ട്വന്റി 20 പാര്‍ട്ടിയുടെ സമ്മേളനത്തിന് അനുമതി നിഷേധിച്ച സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഗ്രൗണ്ടില്‍ നാളെ വൈകുന്നേരം അഞ്ചരയക്കാണു സമ്മേളനം.

🙏തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ ഈ മാസം 27 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

🙏വധശ്രമ കേസില്‍ കീഴടങ്ങാന്‍ എത്തിയ പ്രതി വര്‍ക്കല അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു. വര്‍ക്കല ഇടവ മാങ്ങാട്ട് വിള വീട്ടില്‍ അനില്‍ (26) ആണ് കുഴഞ്ഞു വീണത്.

🇳🇪 ദേശീയം 🇳🇪

🙏രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍. ഓഹരി വിപണികളും അവധിയായിരിക്കും

🙏സ്വകാര്യ കോച്ചിംഗ് സെന്റുകള്‍ക്കു നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. കോച്ചിംഗ് സെന്ററുകളില്‍ 16 വയസിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കരുത്. തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കരുത്.
കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തണം.

🙏ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു നീക്കത്തിനെതിരേ എഐസിസി അധ്യക്ഷന്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എതിര്‍പ്പ് അറിയിച്ച് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഉന്നതതല സമിതിക്കു കത്തു നല്‍കി.

🙏അയോധ്യയിലെ രാമക്ഷേത്രത്തില്‍ തിങ്കളാഴ്ച പ്രതിഷ്ഠ നടത്തുന്ന ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം പുറത്ത്. അഞ്ചു വയസുള്ള ശ്രീരാമന്റെ 51 ഇഞ്ച് ഉയരമുള്ള രാംലല്ല വിഗ്രഹത്തിന്റെ കൈയില്‍ സ്വര്‍ണനിര്‍മിതമായ അമ്പും വില്ലുമുണ്ട്.

🙏രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് 121 ആചാര്യന്മാര്‍. ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിനാണ് മേല്‍നോട്ട ചുമതല. കാശിയില്‍ നിന്നുള്ള ലക്ഷ്മീകാന്ത് ദീക്ഷിതാണ് മുഖ്യആചാര്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനാകും.

🙏രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച ഓഹരി വിപണികള്‍ക്കു റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും അവധിയായിരിക്കും.

🙏അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു പഴയ വിഗ്രഹം മാറ്റിയത് ഉചിതമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. മൂന്നു ശങ്കരാചാര്യന്‍മാര്‍ നിര്‍ദ്ദേശിച്ച കൗസല്യയുടെ മടിയിലിരിക്കുന്ന രാമന്റെ രൂപത്തിലുള്ള വിഗ്രഹം സ്ഥാപിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

🇦🇽 അന്തർദേശീയം 🇦🇺

🙏ജപ്പാന്റെ ചാന്ദ്ര ദൗത്യമായ സ്ലിം എന്ന മൂണ്‍ സ്നൈപ്പര്‍ ചന്ദ്രനിലിറങ്ങി. പേടകത്തില്‍നിന്ന് സിഗ്നലുകള്‍ ലഭിച്ചു തുടങ്ങിയില്ലെന്നാണു റിപ്പോര്‍ട്ട്.

🏏 കായികം 🏏

🙏ഈ വര്‍ഷം നടക്കുന്ന പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനാകാതെ ഇന്ത്യന്‍ വനിതാ ഹോക്കി ടീം. ഒളിമ്പിക് യോഗ്യതാ റൗണ്ടില്‍ ജപ്പാനോട് തോറ്റതോടെയാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ഒളിമ്പിക് മോഹങ്ങള്‍ തകര്‍ന്നത്.

Advertisement