ആലപ്പുഴയിൽ മൂന്നിടത്ത് ഗവർണർക്ക് എസ്എഫ്ഐയുടെ കരിങ്കൊടി

Advertisement

ആലപ്പുഴ. ജില്ലയിൽ മൂന്നിടത്ത് ഗവർണർക്ക് എസ്എഫ്ഐയുടെ കരിങ്കൊടി. ഹരിപ്പാട് നിന്ന് ഓച്ചിറയിലേക്കുള്ള യാത്രാ മധ്യേയാണ് എസ് എഫ് ഐ പ്രവർത്തകർ സംഘി ഗവർണർ ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിയോടെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. ചേപ്പാട്, കായംകുളം ഒ.എൻ കെ ജങ്ഷൻ, കായംകുളം എം എസ് എം കോളജ് എന്നിവിടങ്ങളിലായിരുന്നു കരിങ്കൊടി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം ശിവ പ്രസാദ് അടക്കം 17 പേരെ പൊലീസ് പിടികൂടി ഇവരിൽ 9 പേരെ കായംകുളം പൊലിസും സ്റ്റേഷനിലും 8 പേർ കരീലകുളങ്ങര പൊലിസുമാണ് പിടികൂടിയത്.. ഇന്നലെ കൊച്ചിയിൽ നിന്ന് മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചേപ്പാട്എൻടിപിസി ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. രാവിലെ ഓച്ചിറയിലേക്ക് കേരള തണ്ടാൻ മഹാസഭ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു ദേശീയ പാതയിൽ
എസ് എഫ് ഐപ്രതിഷേധം.

Advertisement