കൊച്ചിയിലേക്ക് ആവേശത്തിരകയറ്റി പ്രധാനമന്ത്രി

Advertisement

കൊച്ചി. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രിക്ക് കൊച്ചിയിൽ ആവേശോജ്വല സ്വീകരണം. കൊച്ചിയിൽ നടന്ന റോഡ് ഷോയിൽ സമൂഹത്തിന്‍റെ നാനാതുറയില്‍ നിന്നുള്ള നിരവധി ആളുകളാണ് പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തിയത്. ആവേശത്തിന്‍റെ തിരക്കയറ്റമാണ് വഴിനീളേകണ്ടത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ,ഗവർണർ ആരിഫ് മുഹമ്മദ് ഘാൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു.ഹെലികോപ്ടറിൽ കൊച്ചി നാവികേ സേന ആസ്ഥാനത്തേക്ക്. 7.15 ഓടെ നാവിക സേന ആസ്ഥാനത്ത് പ്രധാനമന്ത്രിയെ വഹിച്ചുള്ള ഹെലികോപ്ടർ എത്തി.7.40ഓടെ റോഡ് മാർഗം കൊച്ചി നഗരത്തിലേക്ക്.കെ പി സി സി ജംങ്ഷനിൽ നിന്ന് തുറന്ന വാഹനത്തിൽ വഴിയോരങ്ങളിൽ കാത്തു നിന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ

പുഷ്പവൃഷ്ടിയോടെ പ്രധാനമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ച് ഇളകിമറിഞ്ഞ് ജനക്കൂട്ടം. നാളെ രാവിലെ ഏഴുമണിയോടെ പ്രധാനമന്ത്രി ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോകും,തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തിരികെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്യാർഡിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.മറൈൻ ഡ്രൈവിൽ നടക്കുന്ന ബി ജെ പി പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് തിരികെ ഡൽഹിയിലേക്ക് മടങ്ങുക.

Advertisement