പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം

Advertisement

മലപ്പുറം. പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ൽ മലപ്പുറത്ത് നടന്ന ഡിവൈഎഫ്ഐ മാർച്ചിൽ എടുത്ത കേസിലായിരുന്നു വാറണ്ട്. മന്ത്രി മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തു. ഡിവൈഎഫ്ഐ മാർച്ചിൽ കെഎസ്ആർടിസി ബസിൻ്റെ ചില്ല് തകർത്തെന്നും 13000 രൂപ നഷ്ടം വരുത്തി എന്നുമാണ് കേസ്. 10 പ്രതികളുള്ള കേസിൽ ഏഴാം പ്രതിയാണ് പിഎ മുഹമ്മദ് റിയാസ്

Advertisement