സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ മത്സരാർത്ഥിക്ക്
ട്രെയിനിൽ വച്ച് കാലിന് പരിക്കേറ്റു

Advertisement

ശാസ്താംകോട്ട: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ മത്സരാർത്ഥിക്ക്
ട്രെയിനിൽ വച്ച് പരിക്കേറ്റു.പെരുമ്പാവൂർ തണ്ടേക്കാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് ഫൈസലി (15) നാണ് പരിക്കേറ്റത്.ഇയ്യാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറക്കത്തിനിടെ വാതിലിലൂടെ കാൽ മരക്കുറ്റിയിൽ തട്ടി വിരലുകൾ ചതയുകയായിരുന്നു.കൊല്ലത്തു നിന്നും പെരുമ്പാവൂരിലേക്ക് ട്രെയിനിൽ മടങ്ങവേ ശാസ്താംകോട്ട ഭാഗത്ത് വച്ചായിരുന്നു അപകടം.വട്ടപ്പാട്ട് മത്സരത്തിൽ മണവാളനായി വേഷമിട്ട് എ ഗ്രേഡ് ലഭിച്ചിരുന്നു.

Advertisement