സന്നിധാനത്ത് ഇന്നലെയും എത്തിയത് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ

Advertisement

ശബരിമല. സന്നിധാനത്ത് ഇന്നലെയും എത്തിയത് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ ..
മകരവിളക്കിനായി നട തുറന്ന ശേഷം തുടർച്ചയായ ദിവസങ്ങളിൽ 90,000 ത്തിൽ അധികമാണ് പതിനെട്ടാംപടി കയറിയ തീർത്ഥാടകരുടെ എണ്ണം..
ഇന്നും നാളെയും അവധി ദിവസമായതിനാൽ തിരക്ക് വർദ്ധിക്കാൻ ആണ് സാധ്യത..
പുല്ലുമേട് കാനനപാത വഴിയുള്ള തീർത്ഥാടകത്തിലും വലിയ വർധനമാണ് ഇത്തവണ ഉണ്ടായത് ..
മകരവിളക്കിന് മുന്നോടിയായുളള ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം പ്രസിഡൻറ് ശബരിമലയിൽ എത്തി..
അരവണ വിതരണത്തിലെ പ്രതിസന്ധി ഇന്നും പൂർണമായും പരിഹരിക്കാനായിട്ടില്ല..
പുതുതായി കരാർ നൽകിയ കമ്പനിയുടെ ലോഡ് എത്തിയതിനാൽ ഉച്ചമുതൽ ഒരു തീർത്ഥാടകന് അഞ്ച് അരവണ വീതം നൽകാനാവും എന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ..

Advertisement