മാങ്കുളത്ത് വനരാജ് അനുവദിക്കില്ലന്ന് ജനകീയ സമര സമിതി,സംഘർഷത്തിൽ മാങ്കുളം ഡിഎഫ്ഒ ഉൾപ്പെടെയുള്ള വനപാലകർക്കെതിരെ മൂന്നാർ പോലീസ് കേസ് എടുത്തു

Advertisement

ഇടുക്കി. മാങ്കുളത്ത് വനം വകുപ്പും നാട്ടുകാരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ മാങ്കുളം ഡിഎഫ്ഒ ഉൾപ്ടെയുള്ള വനപാലകർക്കെതിരെ മൂന്നാർ പോലീസ് കേസ് എടുത്തു. മാങ്കുളത്ത് വനരാജ് അനുവദിക്കില്ലന്ന് ജനകീയ സമര സമിതി. വനം വകുപ്പ് അക്രമത്തിൽ പ്രതിഷേധിച്ച് നാളെ മാങ്കുളം പഞ്ചായത്തിൽ ഹർത്താൽ.

മാങ്കുളം പഞ്ചായത്ത്‌ നിർമിച്ച പെരുമ്പൻക്കുത്ത് വാച്ച് ടവർ പൊളിച്ചു നീക്കണമെന്നാണ് വനം
വകുപ്പിന്റെ ആവശ്യം. എന്നാൽ ടവർ നിൽക്കുന്നത് വനഭൂമിയിൽ അല്ലെന്നും
മാങ്കുളത്തെ ജനങ്ങളെ ഒഴിപിച്ച് വനവത്കരണം നടപ്പാക്കുകയാണ്
വനം വകുപ്പിന്റെ ലക്ഷ്യമെന്നും
നാട്ടുകാർ ആരോപിച്ച്.

ഇന്നലെ ടവർ ഒഴിപ്പിക്കാൻ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ ജനപ്രതിനിധികൾക്ക് മർദ്ദനം ഏറ്റിരുന്നു.
ഈ പരാതിയിലാണ് ഉദ്യോഗസ്ഥർ
യ്ക്കെതിരെ കേസ് എടുത്തത്. നാളെ ഡിഫ്ഒ ഓഫിസിലേക്ക് ജനകീയ സമര സമിതി മാർച്ച് നടത്തും.

സംഘർഷിത്തിനിടയിൽ മർദ്ദനം ഏറ്റ ഡിഫ്ഒ – എസിഎഫ് എന്നിവരും ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവരെ മർദ്ധിച്ച നാട്ടുകാർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. വിഷയം വനംമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന്
ജനപ്രതിനിധികൾ വ്യക്തമാക്കി.

Advertisement