പുതുവർഷാരംഭത്തിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Advertisement

തിരുവനന്തപുരം . തിരുവല്ലത്ത് പുതു വർഷാരംഭത്തിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. പുതുവർഷാഘോഷങ്ങൾക്ക് ശേഷം മടങ്ങും വഴി ബൈക്കുകളുടെ ഹാൻഡിലുകൾ കുരുങ്ങിയാണ് അപകടം. പാച്ചല്ലൂർ സ്വദേശി സെയ്ദലി ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement