ശബരിമല:മണ്ഡല കാല തീർത്ഥാടനം അവസാന ഘട്ടത്തിലേക്ക്… ഭക്തിയുടെ നിറവിൽ സന്നിധാനം

Advertisement

ശബരിമല .
മണ്ഡല കാല തീർത്ഥാടനം അവസാന ഘട്ടത്തിലേക്ക് . ക്ഷേത്രം തന്ത്രിയുടെയും മേൽശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ശബരിമല സന്നിധാനത്ത് മണ്ഡലപൂജ നടന്നു. സർവകാല റെക്കോർഡാണ് ശബരിമല വരുമാനത്തിൽ ഇത്തവണ ഉണ്ടായത്.
10.30 നും 11.30 നും ഇടയിലായിരുന്നു തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ. തന്ത്രി മഹേഷ് മോഹനരുടെയും മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകളിൽ ആയിരങ്ങൾ പങ്കെടുത്തു. ഇന്ന് രാത്രിയിൽ നട അടയ്ക്കുന്നതിനാൽ പ്രതീക്ഷിച്ച തിരക്ക് സന്നിധാനത്ത് ഇല്ല. പരിമിതികൾക്ക് ഇടയിലും മികച്ച രീതിയിൽ മണ്ഡല കാലം പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
മണ്ഡലകാലത്തെ സർവ കാല റെക്കോർഡാണ് ഇത്തവണ വരുമാനത്തിൽ ഉണ്ടായത്.
തിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന പരാതി ആദ്യം കേട്ടെങ്കിലും അവസാന ദിവസങ്ങളിൽ അത് പരിഹരിക്കാൻ ദേവസ്വം ബോർഡിനും പൊലീസിനും കഴിഞ്ഞു. രാത്രി ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ മണ്ഡല കാലത്തിന് സമാപനം ആകും .
ഇനി മകരവിളക്ക് മഹോത്സവത്തിനായുള്ള കാത്തിരിപ്പ്. ജനുവരി 13 ന് തിരുവാഭരണ ഘോഷയാത്ര പന്തളം കെട്ടാരത്തിൽ നിന്ന് പുറപ്പെടും. ജനുവരി 15 നാണ് മകരവിളക്ക്.

Advertisement