നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മേളക്കിടെ താൽക്കാലിക പാലം തകർന്നു, രണ്ടുപേർക്ക് ഗുരുതരപരിക്ക്

Advertisement

തിരുവനന്തപുരം .നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മേളക്കിടെ താൽക്കാലികം പാലം തകർന്നുവീടുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരപരിക്ക്. നിരവധിപേർക്ക് സാരമായ പരിക്ക് സംഭവിച്ചു. ഗുരുതര പരിക്ക് പറ്റിയവരെ തിരുവനന്തപുരത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


പൂവാര്‍ തിരുപുരം പഞ്ചായത്ത് നടത്തുന്ന തിരുപുറം ഫെസ്റ്റിലാണ് അപകടമുണ്ടായത്. രാത്രി 8:45 ഓടെയായിരുന്നു അപകടം. താൽക്കാലിക മരhപ്പാലത്തില്‍ ആളുകള്‍ കൂട്ടത്തോടെ കയറിയതാണ് അപകടത്തിന് വഴിവെച്ചതെന്ന് ദൃസാക്ഷികൾ.

അപകട സമയത്ത് പാലത്തിൽ 150 പരം ആളുകൾ ഉണ്ടായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആവശ്യത്തിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ബലക്കുറവുള്ള പട്ടികകൾ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു. ആവശ്യത്തിനു സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിനെ ചൊല്ലി അപകട സ്ഥലത്ത് നാട്ടുകാർ തമ്മിൽ വാക്കു തർക്കമുണ്ടായി.

പോലീസ് എത്തിയാണ് സംഘർഷം ഒഴിവാക്കിയത്. അതേ സമയം അപകടത്തിൽ പരിക്ക് പറ്റിയ രണ്ടുപേരുടെ നില ഗുരുതരമാണ്. നിസ്സാരപരിക്ക് പറ്റിയവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പഞ്ചായത്ത് വിശദമായ അന്വേഷണം നടത്തും.

Advertisement