ന്യൂനപക്ഷത്തിന്‍റെ ആശങ്ക അകറ്റേണ്ടത് ഭരണകൂടത്തിന്‍റെ ചുമതലയെന്ന് സാദിഖലി, വിരുന്നിനു പിന്നിലെ രാഷ്ട്രീയ അജണ്ട വ്യക്തമെന്ന് ബിനോയ് വിശ്വം

Advertisement

കോഴിക്കോട്. പ്രധാനമന്ത്രി ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ സാദിഖലി തങ്ങളുടെ പ്രതികരണം. പ്രധാനമന്ത്രിക്ക് എല്ലാവരെയും വിളിച്ചുചേർത്ത് ചർച്ച ചെയ്യാം. ന്യൂനപക്ഷങ്ങൾക്ക് ആശങ്കകൾ ഉണ്ട് എന്ന് പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കും ചർച്ചയ്ക്ക് വിളിച്ചത്. അത് നല്ല കാര്യമാണ്. ആശങ്ക അകറ്റും, അതാണ് ഭരണകൂടത്തിന്റെ ചുമതല

മണിപ്പൂർ കലാപത്തിന്റെ ഭീകരാവസ്ഥ അവസാനിച്ചിട്ടില്ല. വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. അത് ഭരണകൂടത്തിന് ചേർന്നതല്ല. എല്ലാ വിശ്വാസങ്ങളും അനുസരിച്ച് ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. അത് സർക്കാർ മനസ്സിലാക്കണം. സർക്കാർ ആരുടെയെങ്കിലും വിശ്വാസത്തെ ഇകഴ്ത്താൻ തയ്യാറാകരുതെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രിയുടെ വിരുന്നിൽ വിമർശനവുമായി സിപിഐ. വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ ബിനോയ് വിശ്വം. മണിപ്പൂർ കലാപത്തിലെ നിശബ്ദതയെക്കുറിച്ച് പ്രധാനമന്ത്രിയോട് ബിഷപ്പുമാർ ചോദിക്കണമായിരുന്നുവെന്നും വിരുന്നിനു പിന്നിലെ രാഷ്ട്രീയ അജണ്ട എല്ലാവർക്കും മനസിലാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വിചാരധാരയിൽ ആഭ്യന്തര വെല്ലുവിളികൾ എന്ന ഭാഗത്ത് ക്രിസ്ത്യാനികളെക്കുറിച്ച് പറയുന്നുണ്ടെന്നും ബിനോയ് ഓർമപ്പെടുത്തി.

Advertisement