മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് ശ്രദ്ധേയമായ ബസ് വാടകയ്ക്ക് നല്‍കണമെന്നാവശ്യവുമായി കെഎസ്ആര്‍ടിസിക്ക് അപേക്ഷ

Advertisement

മ്യൂസിയത്തില്‍ വെക്കാതെതന്നെ നവ കേരള ബസിനെ തേടി ആളുകളെത്തി തുടങ്ങി. നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് ശ്രദ്ധേയമായ ബസ് വാടകയ്ക്ക് നല്‍കണമെന്നു ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ ലഭിച്ചത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് അപേക്ഷ നല്‍കിയത്. ബസ് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് ടി സാംരംഗ് കെഎസ്ആര്‍ടിസി എംഡിക്ക് അപേക്ഷ നല്‍കി.
ഈ മാസം 30, 31 തീയതികളിലായി മഹാരാഷ്ട്രയിലെ പനവേലില്‍ നടക്കുന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് യാത്ര ചെയ്യാന്‍ 28 മുതല്‍ ജനുവരി 2 വരെ ബസ് വാടകയ്ക്ക് നല്‍കണമെന്നു അപേക്ഷയില്‍ പറയുന്നു. വാടകയും മറ്റ് വ്യവസ്ഥകളും എത്രയും പെട്ടെന്നു അറിയിക്കണമെന്നും അപേക്ഷയിലുണ്ട്.

Advertisement