ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പുതിയ വിഭാഗങ്ങള്‍ 21മുതല്‍

അടൂർ. ലൈഫ് ലൈനിൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രെയിൻ ആൻഡ് സ്പൈൻ, സെന്റർ ഫോർ എക്സലൻസ് ഇൻ ട്രോമാ ആൻഡ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്സ് എന്നിവ ആരംഭിക്കുന്നു
ആരോഗ്യമേഖലയിൽ 18 വർഷമായി പ്രവർത്തിക്കുന്ന അടൂരിലെ പ്രസിദ്ധമായ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രെയിൻ ആൻഡ് സ്പൈൻ, സെന്റർ ഫോർ എക്സലൻസ് ഇൻ ട്രോമാ ആൻഡ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്സ് എന്നിവ ആരംഭിക്കുന്നു. എല്ലാ ആധുനീക സൗകര്യങ്ങളും അത്യാധുനിക ഉപകരണങ്ങളും ഇതിനായി തയ്യാറാക്കപ്പെട്ടിട്ടുണ്ട്.


ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രെയിൻ ആൻഡ് സ്പൈൻ, സെന്റർ ഫോർ എക്സലൻസ് ഇൻ ട്രോമാ ആൻഡ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്സ് എന്നിവ വ്യാഴം (21.12.2023) രാവിലെ 10.30 മണിക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. ജില്ലാ പോലീസ് മേധാവി അജിത് വി ഐ പി എസ് അധ്യക്ഷത വഹിക്കും. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ജോസ് ആർ, ജയരാജ് ആർ, മൌണ്ട് സിയോൺ മെഡിക്കൽ കോളേജ് ചെയർമാൻ എബ്രഹാം കലമണ്ണിൽ തുടങ്ങിയവർ സംബന്ധിക്കും.
‘നാടിനു നല്ല ഹൃദയം’ എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്, ഡിസംബർ 23-നു നാലു മണിക്കു പ്രമുഖ സിനിമാനടി മഞ്ജു വാര്യർ അടൂർ ലൈഫ് ലൈൻ ആശുപത്രി ക്യാംപസിൽ തുടക്കം കുറിക്കും. കേരളത്തിലുള്ളവർക്കു മാത്രമല്ല, ലോകത്തെമ്പാടുമുള്ളവർക്കും എല്ലാ സ്പെഷ്യാലിറ്റികളിലും ആരോഗ്യ സംരക്ഷണത്തിനുള്ള സമഗ്ര കേന്ദ്രമായി അടൂരിലെ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മാറുകയാണ്.
രോഗത്തിനു ചികിത്സ നൽകുക എന്നതിലുപരിയായി രോഗിയുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിനും രോഗിയുടെ ആരോഗ്യത്തിനും അടൂർ ലൈഫ് ലൈൻ ഇൻസ്റ്റിറ്റ്യൂട്ട്കൾ മുന്തിയ പരിഗണന നൽകുന്നു. താങ്ങാവുന്ന ചെലവിൽ അധുനികവും ശാസ്ത്രീയവുമായ ചികിത്സ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുകയെന്നതാണ് ലൈഫ് ലൈൻ ഇൻസ്റ്റിട്യൂട്ടുകളുടെ പ്രവർത്തനലക്ഷ്യമെന്ന് ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ, കാർഡിയോളജി വിഭാഗം തലവൻ ഡോ സാജൻ അഹമ്മദ്, കാർഡിയാക് സർജറി വിഭാഗം തലവൻ ഡോ രാജഗോപാൽ, ന്യൂറോ സർജറി വിഭാഗം തലവൻ ഡോ വിഷ്ണു തുടങ്ങിയവർ അറിയിച്ചു.

Advertisement