സന്നിധാനത്തും കാനനപാതയിലും മഴ തുടരുന്നു,തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവ്

Advertisement

ശബരിമല.സന്നിധാനത്തും കാനനപാതയിലും മഴ തുടരുന്നു. വൈകിട്ടോടെ ശക്തമായ മഴ തീർത്ഥാടനത്തെ പ്രതികൂലമായി ബാധിച്ചു. എന്നാൽ മഴയെ അവഗണിച്ചും ദർശനം നടത്തുകയാണ് ഭക്തർ. അവധി ദിനമായിട്ടും തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി.


പുലർച്ചെ മുതൽ ചാറ്റൽ മഴയോട് കൂടിയ അന്തരീക്ഷമായിരുന്നു സന്നിധാനതും പമ്പയിലും . വൈകിട്ട് ആറുമണിയോടെ മഴ കനത്തു. എന്നാൽ പമ്പയിൽ നിന്നും മല കയറിയ ഭക്തർ മഴയെ അവഗണിച്ചും ദർശനം നടത്തുന്നത് തുടരുകയാണ്. ചിലർ മഴ നനഞ്ഞും മറ്റു ചിലർ മഴക്കോട്ടുകൾ ധരിച്ചുമാണ് സന്നിധാനത്തേക്ക് യാത്ര .

വെർച്ചൽ ക്യൂ , സ്പോട്ട് ബുക്കിംഗ് എന്നിവയിലൂടെ ഒരു ലക്ഷത്തോളം പേരെയും കാനനപാതകൾ വഴി പതിനായിരത്തോളം പേരും എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ 60,000 ഓളം ഭക്തരാണ് ഒടുവിലെ കണക്കുകൾ പ്രകാരം ദർശനം നടത്തിയത്.കുട്ടികളുടെ എണ്ണം കൂടാനുളള സാധ്യത പരിഗണിച്ച് പ്രത്യേക ക്യു സംവിധാനവും ഏർപ്പെടുത്തി. പതിനെട്ടാം പടി കയറിയ ശേഷം പൊലീസുമായി ബന്ധപ്പെട്ടാൽ കുട്ടിക്കൾക്ക് വേഗത്തിൽ ദർശനം നടത്താം .

Advertisement